കായികം

കേന്ദ്രം നല്‍കിയില്ലെങ്കില്‍ സികെ വിനീതീന് കേരളം ജോലി നല്‍കും: എസി മൊയ്തീന്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ഹാജര്‍ കുറവിന്റെ പേരില്‍ ഏജീസ് ഓഫിസില്‍നിന്ന് പിരിച്ചുവിടപ്പെട്ട ദേശീയ ഫുട്‌ബോള്‍ താരം സികെ വിനീതിന് കേന്ദ്രം ജോലി നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കായിക മന്ത്രി എസി മൊയ്തീന്‍. പിരിച്ചുവിട്ട നടപടി പുനപ്പരിശോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി എസി മൊയ്തീന്‍ സമകാലിക മലയാളത്തോടു പറഞ്ഞു.

എതെങ്കിലും മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവര്‍ക്ക് അതതു മേഖലയില്‍ പ്രയാസങ്ങളില്ലാതെ തുടരുന്നതിന് അവസരമൊരുക്കുന്നതിനാണ് സര്‍ക്കാര്‍ ജോലി നല്‍കുന്നത്. കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തുടര്‍ന്നും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാണിത്. ഈ തത്വത്തിന് വിരുദ്ധമായ നടപടിയാണ് ഏജീസ് ഓഫിസ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സികെ വിനീതീന്റെ കാര്യത്തില്‍ പുനപ്പരിശോധന വേണമെന്ന് ഏജീസ് ഓഫിസ് അധികൃതരോട് ഇതു സംബന്ധിച്ച വാര്‍ത്ത വന്ന ഘട്ടത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്ന് മൊയ്തീന്‍ ചൂണ്ടിക്കാട്ടി.

വിനീതിന്റെ കാര്യത്തില്‍ പുനപ്പരിശോധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രകായിക മന്ത്രി തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സംസ്ഥാനം ഇക്കാര്യം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടും. എന്നിട്ടും നടപടിയുണ്ടായില്ലെങ്കില്‍ വിനീതിന് കേരളം ജോലി നല്‍കുമെന്നും എസി മൊയ്തീന്‍ വ്യക്തമാക്കി.

വേണ്ടത്ര ഹാജര്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏജീസ് ഓഫിസില്‍ ഓഡിറ്റര്‍ ആയിരുന്ന വിനീതിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്