കായികം

തോറ്റാല്‍ ടിക്കറ്റ് സൗജന്യം, സമനിലയായാല്‍ പകുതി, ജയിച്ചാല്‍ മാത്രം മുഴുവന്‍

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം ചെലവ് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് ഡച്ച് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബ് ഡെന്‍ ബോസ്‌ക്ക്. 9,000 കാണികള്‍ക്ക് ഇരിപ്പിടമുള്ള ക്ലബ്ബിന്റെ ലിയര്‍ട്ട് സ്റ്റേഡിയത്തില്‍ ഈ സീസണില്‍ ശരാശരി കളികാണാന്‍ എത്തുന്നത് 2,751 ആളുകള്‍. ഈ പോക്കു പോയാല്‍ കളി വെള്ളത്തിലാകുമെന്ന് കരുതി ക്ലബ്ബ് മാനേജ്‌മെന്റ് പുതിയ തന്ത്രമൊരുക്കി.

അതായത്, ടീമിന്റെ ഹോം മത്സരങ്ങളില്‍ ടീം തോറ്റാല്‍ ടിക്കറ്റിന് പണം വേണ്ട. സമനിലയായാല്‍ ടിക്കറ്റ് വിലയുടെ പകുതി നല്‍കിയാല്‍ മതി. പെ പെര്‍ വിന്‍ എന്നാണ് ക്ലബ്ബ് ഇതിനെ വിളിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ ക്ലബ്ബിന്റെ സീസണ്‍ ടിക്കറ്റിന് 25 യൂറോ നല്‍കിയാല്‍ മതിയാകും. പക്ഷെ, ഒരു കരാറുണ്ട്. ടീം ജയിക്കുകയാണെങ്കില്‍ 10 യൂറോ പിന്നീട് നല്‍കണം. സമനിലയാണെങ്കില്‍ അഞ്ച് യൂറോ. തോല്‍ക്കുകയാണെങ്കില്‍ ഒന്നും വേണ്ട.

കഴിഞ്ഞ സീസണില്‍ എട്ട് ഹോം മത്സരങ്ങളില്‍ ജയിക്കുകയും ആറെണ്ണത്തില്‍ സമനിലയാവുകയും ചെയ്ത ക്ലബ്ബ് യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സീസണ്‍ ടിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്. ഇനി അടുത്ത സീസണില്‍ ഒന്നാം ഡിവിഷണിലേക്ക് സ്ഥാനക്കയറ്റം കിട്ടിയാലും ആരാധകര്‍ പേടിക്കേണ്ട. മൊത്തം 160 യൂറോ നല്‍കിയാല്‍ മതിയാകും.

ഇതുമാത്രമല്ല, ജൂണ്‍ 12നു മുമ്പായി സീസണ്‍ ടിക്കറ്റ് ഓര്‍ഡര്‍ ചെയ്യുന്ന ആരാധകന് ടീമിന്റെ ഒരു ഹോം ജെഴ്‌സി സൗജന്യായി ലഭിക്കുകയും ചെയ്യുമെന്ന് ക്ലബ്ബ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി