കായികം

ഐഎസ്എല്‍ നാലാം സീസണ്‍: കൊച്ചി ഉദ്ഘാടന വേദി 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം കൊച്ചി ജവഹര്‍ലാല്‍ നെഹ്ര്ു  സ്‌റ്റേഡിയം ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിന് വേദിയാകും. കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐഎസ്എല്‍ നാലാം സീസണിലെ ഉദ്ഘാടന മല്‍സരമാണ് കൊച്ചിയിലേക്കു മാറ്റിയത്. കഴിഞ്ഞ തവണത്തെ ഫൈനലസിറ്റുകളായ കേരളാ ബ്ലാസ്‌റ്റേഴ്‌സും എടികെ കൊല്‍ക്കത്തയും തമ്മില്‍ നവംബര്‍ 17നു രാത്രി നടക്കേണ്ട മല്‍സരമാണ് കൊച്ചിയിലേക്കു മാറ്റിയത്. 

ഐഎസ്എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഐഎസ്എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എല്‍ ഫൈനലിന് കൊല്‍ക്കത്ത വേദിയാകുന്നത്

2018 ഫെബ്രുവരി ഒന്‍പതിനു കൊച്ചയില്‍ നടക്കേണ്ട മല്‍സരം കൊല്‍ക്കത്തയില്‍ നടക്കും. ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ എവേ മത്സരം കൊല്‍ക്കത്തിയിലേക്ക് മാറ്റിയത്. ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്‌ക്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ