കായികം

ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരം : ബോര്‍ഡ് പ്രസിഡന്റ്‌സ്  ടീമിനെ സഞ്ജു നയിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ പരിശീലന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ്  ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. ശനിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന ദ്വിദിന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമിന്റെ നായകനായാണ് സഞ്ജുവിനെ നിയമിച്ചത്. ക്യാപ്റ്റനായി നിശ്ചയിച്ച മധ്യപ്രദേശ് താരം നമാന്‍ ഓജയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് സഞ്ജുവിന് നറുക്കുവീണതെന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായാണ് ഒരു മലയാളി താരം ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീം നായകനാകുന്നത്. സഞ്ജുവിനെ കൂടാതെ കേരള താരങ്ങളായ രോഹന്‍ പ്രേം, പേസ് ബൗളര്‍ സന്ദീപ് വാര്യര്‍, ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന എന്നിവരും ടീമിലുണ്ട്. ദിനേശ് ചാന്ദിമലാണ് ലങ്കന്‍ ടീം നായകന്‍. മൂന്നു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മല്‍സരങ്ങളുമാണ് ഇന്ത്യയ്‌ക്കെതിരെ ലങ്ക കളിക്കുക. നവംബര്‍ 16 ന് ആദ്യ ടെസ്റ്റോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുക. 

ബോര്‍ഡ് പ്രസിഡന്റ്‌സ് ടീം : സഞ്ജു സാംസണ്‍, ജീവന്‍ജ്യോത് സിംഗ്, ബി സന്ദീപ്, തന്മയ് അഗര്‍വാള്‍, അഭിഷേക് ഗുപ്ത, രോഹന്‍ പ്രേം, ആകാശ് ഭണ്ഡാരി, ജലജ് സക്‌സേന, ചാമ മിലിന്ദ്, ആവേശ് ഖാന്‍, സന്ദീപ് വാര്യര്‍, രവി കിരണ്‍

ലങ്കന്‍ ടീം : ദിനേശ് ചന്ദിമല്‍ ( ക്യാപ്ടന്‍), ലാഹിരു തിരിമണ്ണെ ( വൈസ് ക്യാപ്ടന്‍), ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, നിരോഷന്‍ ഡിക്വെല്ല ( വിക്കറ്റ് കീപ്പര്‍), ദില്‍റുവാന്‍ പെരേര, രംഗന ഹെറാത്ത്, സുരംഗ ലക്മല്‍, ലാഹിരു ഗമഗെ, ധനഞ്ജയ ഡിസില്‍വ, ഏഞ്ചലോ മാത്യൂസ്, ലക്ഷന്‍ സണ്ടകന്‍, വിശ്വ ഫെര്‍ണാണ്ടോ, ദാസൂന്‍ സനക, റെഷന്‍ സില്‍വ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍