കായികം

മസാജ് തെറാപ്പിസ്റ്റിനെ ജനനേന്ദ്രിയം കാട്ടിയെന്ന് ആരോപണം; സത്യം തുറന്നു പറയാന്‍ ക്രിസ് ഗെയിലിന് പണം വേണം

സമകാലിക മലയാളം ഡെസ്ക്

ഡ്രസിങ് റൂമില്‍ വെച്ച് മസാജ് തെറാപ്പിസ്റ്റിന് നേര്‍ക്ക് ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന ആരോപണത്തില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനെ കോടതി കുറ്റവിമുക്തനായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കെട്ടടങ്ങി വരുന്നതിന് ഇടയില്‍ ഈ സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുകയാണ് ഗെയില്‍. 

സിനമാ കഥയേക്കാളും നിങ്ങളെ അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് നടന്നതെന്നും, നല്ല തുക വാഗ്ദാനം ചെയ്താല്‍ അഭിമുഖമായോ, ബുക്കായോ ഇത് പുറത്തിറക്കാമെന്നുമാണ് ഗെയ്‌ലിന്റെ നിലപാട്. 300,000 അമേരിക്കന്‍ ഡോളറിന് മുകളിലാണ് ഗെയില്‍ ഇതിനായി ആവശ്യപ്പെടുന്ന തുക. 

ഡ്രസിങ് റൂമില്‍ സംഭവിച്ചത് മുതല്‍ അപകീര്‍ത്തി കേസില്‍ തനിക്ക് അനുകൂലമായി കോടതി വിധി ഉണ്ടായത് വരെ സംഭവ ബഹുലമായ കാര്യങ്ങളാണ് നടന്നതെന്ന് ഗെയില്‍ ട്വിറ്ററിലൂടെ പറയുന്നു. 60 മിനിറ്റ് നീണ്ടു നില്‍ക്കുന്ന എക്‌സ്‌ക്ലൂസീവ് അഭിമുഖമായിരിക്കാം. അല്ലെങ്കില്‍ എന്റെ അടുത്ത പുസ്തകം പുറത്തിറങ്ങുന്നതിനായി നിങ്ങള്‍ കാത്തിരിക്കണം. 

ക്രിക്കറ്റില്‍ നിന്നും തനിക്ക് വിലക്ക് വാങ്ങിത്തരാന്‍ അവര്‍ പ്രവര്‍ത്തിച്ചതിനെ എല്ലാം കുറിച്ച് താന്‍ വെളിപ്പെടുത്തുമെന്നും ഗെയില്‍ വ്യക്തമാക്കുന്നു. കോടതിയില്‍ തന്നെ മയപ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ മീഡിയ ഗ്രൂപ്പ് ശ്രമിച്ചു. എന്നാല്‍ തനിക്ക് മീഡിയയെ ഒരു പേടിയുമില്ല. അവസാന ശ്വാസം വരെ പോരാടാന്‍ ഞാന്‍ തയ്യാറാണ്. 

എന്റെ കഥ വേണ്ടവര്‍ക്ക് ബന്ധപ്പെടാം. അഭിമുഖത്തിനായി നിങ്ങള്‍ ജമൈക്കയിലേക്ക് വരണമെന്നും ഗെയില്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ഫെയര്‍ഫക്‌സ് മീഡിയയുടെ സിഡ്‌നി മോര്‍ണിങ്ങ് ഹെറാള്‍ഡ്, ദി ഏജ് എന്നീ പത്രങ്ങളായിരുന്നു ഗെയിലിനെതിരെ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. ഇവര്‍ക്കെതിരെ ഗെയില്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ഗെയിലിന് അനുകൂലമായിട്ടായിരുന്നു കോടതി വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?