കായികം

എന്നെ ബാഴ്‌സയിലെത്തിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് മെസിയും നെയ്മറും; വെളിപ്പെടുത്തലുമായി ബാഴ്‌സ മധ്യനിരക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സയിലേക്ക് വരാന്‍ മെസി തന്നോട് ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി പൗളിഞ്ഞോ. മെസി ആവശ്യപ്പെട്ടതിന് പുറമെ ബാഴ്‌സ കുപ്പായത്തിലേക്ക്‌
തന്നെ എത്തിക്കാന്‍ പ്രധാന കാരണക്കാരനായത് നെയ്മറാണന്നും പൗളിഞ്ഞോ പറയുന്നു. 

അര്‍ജന്റീനിയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടിയ ഒരു മത്സരത്തിന് ഇടയിലായിരുന്നു മെസി തന്നോട് ബാഴ്‌സയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. ഓസ്‌ട്രേലിയയില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു സംഭവം. ബ്രസീലിന് വേണ്ടി വില്യന്‍ ഫ്രീകിക്ക് ഷോട്ടുതിര്‍ത്തു. ഇതിന് ശേഷം തന്റെ അടുത്തേക്കെത്തിയ മെസി, ബാഴ്‌സയിലേക്ക് പോകാം എന്ന് തന്നോട് പറയുകയായിരുന്നു എന്നാണ് ബാഴ്‌സ മധ്യനിരക്കാരന്‍ വെളിപ്പെടുത്തുന്നത്. 

ഞാന്‍ അവിടേയ്ക്ക് വരണമെന്നാണ് നിങ്ങളുടെ ആഗ്രഹം എങ്കില്‍ ഞാന്‍ തയ്യാറാണെന്ന് ആ സമയം തന്നെ മെസിക്ക് മറുപടി കൊടുത്തതായും പോളിഞ്ഞോ പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ചതാണ് മെസി. അങ്ങിനെയൊരാളില്‍ നിന്നുംഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷത്തിന് അതിരുണ്ടാവില്ല. അത് തരുന്ന ആത്മവിശ്വാസവും കുറച്ചൊന്നുമായിരിക്കില്ലെന്നും പോളിഞ്ഞോ ചൂണ്ടിക്കാട്ടുന്നു. 

സാഹചര്യം ഏതായാലും, ലോകത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം കളിക്കുക എന്നാല്‍, ഭാവിയില്‍ തന്റെ മക്കളോട് അഭിമാനത്തോടെ പറയാന്‍ അതിലും വലുതായി മറ്റൊന്നും ഉണ്ടാവില്ലെന്ന് പോളിഞ്ഞോ പറയുന്നു. നെയ്മറിന്റെ പോക്കിന് ശേഷം വലഞ്ഞ ബാഴ്‌സയ്ക്ക് ആശ്വാസമായിട്ടായിരുന്നു പോളിഞ്ഞോയുടെ വരവ്. നെയ്മറിന് പകരം മെസിയോട് ചേര്‍ന്ന് കളിക്കാന്‍ മറ്റൊരു ബ്രസീലിയന്‍ താരത്തെ ലഭിച്ചതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍