കായികം

അച്ഛന്റെ റെക്കോഡ് തകര്‍ത്ത് മകന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നയന്‍ മോംഗിയയുടെ റെക്കോഡ് തകര്‍ത്ത് മകന്‍. കൂച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെയാണ് അച്ഛന്‍ നയന്‍ മോംഗിയയുടെ റെക്കോഡ് മകന്‍ മോഹിത് മറികടന്നത്. ഇരട്ട സെഞ്ച്വറി നേടിയ മോഹിത്, കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഒരു ബറോഡ ബാറ്റ്‌സ്മാന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. 

മല്‍സരത്തില്‍ 260 റണ്‍സാണ് ബറോഡ അണ്ടര്‍ 19 ക്യാപ്ടന്‍ കൂടിയായ മോഹിത് അടിച്ചുകൂട്ടിയത്. 266 പന്തില്‍ നിന്ന് 28 ബൗണ്ടറികളുടെയും ഒമ്പതു സിക്‌സറുകളുടെയും അകമ്പടിയോടെയാണ് മോഹിത് 260 റണ്‍സെടുത്തത്. 1988 ല്‍ മുംബൈയ്‌ക്കെതിരെ നയന്‍ മോംഗിയ നേടിയ 224 റണ്‍സായിരുന്നു ഇതുവരെ കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഒരു ബറോഡ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് മോഹിത് മറികടന്നത്. 

മോഹിതിന്റെ ഇരട്ടശതകത്തിന്റെ മികവില്‍ ബറോഡ 470 റണ്‍സെടുത്തു. മല്‍സരം സമനിലയില്‍ അവസാനിച്ചെങ്കിലും, ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ മികവില്‍ ബറോഡ മൂന്നു പോയിന്റ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'