കായികം

ദേശീയ ഗാനത്തിനിടെ ചൂയിംഗം ചവച്ച് കോഹ് ലി;  ഇന്ത്യന്‍ നായകനെതിരെ അധിക്ഷേപം ഉയരുന്നു

സമകാലിക മലയാളം ഡെസ്ക്

ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിച്ച ദിവസം തന്നെ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ദേശീയ ഗാനത്തിന്റെ സമയത്ത് കോഹ് ലി ചൂയിംഗം ചവയ്ക്കുന്ന വീഡിയോയാണ് കോഹ് ലിക്കെതിരെ അധിക്ഷേപം ഉന്നയിക്കുന്നതിന് ചിലര്‍ ആയുധമാക്കുന്നത്. 

ഈഡന്‍ ഗാര്‍ഡനില്‍ മത്സരത്തിന് മുന്‍പുള്ള ദേശീയ ഗാനത്തിന് അണിനിരന്നപ്പോള്‍ ചൂയിംഗം ചവയ്ക്കുന്ന കോഹ് ലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.  

ഇംഗ്ലണ്ടിനെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ പര്‍വേസ് റസൂലിന് നേര്‍ക്കും സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജമ്മുകശ്മീര്‍ ക്രിക്കറ്റ് താരമായിരുന്നു പര്‍വേസ്. 

മഴ മത്സരം തടസപ്പെടുത്തിയതിന് ശേഷം ആരംഭിച്ച മത്സരം ടോസിലൂടെ ആദ്യം ഇന്ത്യയുടെ കയ്യില്‍ നിന്നും ലങ്ക തട്ടിമാറ്റിയതിന് പിന്നാലെ സുരങ്ക ലക്മലും ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിച്ചിരുന്നു. കെ.എല്‍.രാഹുലിനേയും കോഹ്  ലിയേയും പൂജ്യത്തിന് പുറത്താക്കിയായിരുന്നു ലങ്ക മത്സരത്തില്‍ ആധിപത്യം നേടിയത്. 

പൂജ്യത്തിന് പുറത്തായതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡില്‍ കപില്‍ ദേവിന് ഒപ്പമെത്തി കോഹ് ലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു