കായികം

ടെസ്റ്റ് റണ്‍വേട്ടയില്‍ ദാദയെ മറകടന്ന് കൊഹ്ലിയുടെ പുതിയ റെക്കോഡ്

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കയിക്കെതിരായ ടെസ്റ്റ് സീരിസിലെ കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍നായകന്‍ വിരാട് കോഹ്ലി ഒരു റെക്കോഡ് കൂടെ മറികടന്നു. അതാവട്ടെ കൊല്‍ക്കത്തയുടെ രാജകുമാരന്‍ ഇന്ത്യയുടെ സ്വന്തം ദാദയുടെ റെക്കോഡും. ക്യാപ്റ്റനായിരുന്നുകൊണ്ട് ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ നാലാം സ്ഥാനത്തായിരുന്ന ദാദയെയാണ് കൊഹ്ലി പിന്നിലാക്കിയത്. എംഎസ് ധോണി (60 ടെസ്റ്റുകളില്‍ നിന്ന് 3454 റണ്‍സ്), സുനില്‍ ഗവാസ്‌കര്‍ (47 ടെസ്റ്റുകളില്‍ നിന്ന് 2856 റണ്‍സ്), മുഹമ്മദ് അസ്ഹറുദ്ദിന്‍ (47 ടെസ്റ്റുകളില്‍ നിന്ന് 2856 റണ്‍സ്) എന്നിവര്‍ക്ക് പിന്നിലാണ് ഇപ്പോള്‍ കൊഹ്ലി.

49 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി എന്ന ക്യാപ്റ്റന്‍ നേടിയത് 2561 റണ്‍സായിരുന്നു. 29കാരനായ കൊഹ്ലി 30 ടെസ്റ്റുകളില്‍ ടീം ഇന്ത്യയെ നയിച്ചാണ് ഗാംഗുലിയ മറികടന്ന് നാലാം സ്ഥാനത്തേക്കെത്തിയത്. 

ധോണിയില്‍ നിന്ന് നായകസ്ഥാനം നേടിയശേഷം കൊഹ്ലി 11 സെഞ്ചുറികളും 4 ഹാഫ് സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.  11 ടെസ്റ്റ് സെഞ്ച്വറികളുമായി ക്യാപ്റ്റനായിരുന്നുകൊണ്ട് ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ സുനില്‍ ഗവാസ്‌കറിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ഇപ്പോള്‍ കൊഹ്ലി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍