കായികം

ലങ്ക, ദക്ഷിണാഫ്രിക്ക പരമ്പരയില്‍പ്പെട്ട് ഇന്ത്യന്‍ ടീം കൊത്തിവലിക്കപ്പെടുന്നു; വിശ്രമം അനുവദിക്കാത്തതിനെ വീണ്ടും വിമര്‍ശിച്ച് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന മത്സരം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പറക്കും. മൂന്ന് ടെസ്റ്റ്, ആറ് ഏകദിനം, മൂന്ന് ട്വിന്റി20 ഉള്‍പ്പെടെ രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പരമ്പരയ്ക്കാണ് ഇന്ത്യന്‍ സംഘം പോവുക. എന്നാല്‍ വിശ്രമം ഇല്ലാതെ കളിക്കേണ്ടി വരുന്നതിലെ പ്രശ്‌നങ്ങളെ കുറിച്ച് വീണ്ടും പ്രതികരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. 

ബുദ്ധിമുട്ടേറിയ വിദേശ പരമ്പരയ്ക്കായി വേണ്ട മുന്നൊരുക്കമല്ല ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്ന് കോഹ് ലി ചൂണ്ടിക്കാണിക്കുന്നു. ലങ്കയ്‌ക്കെതിരായതും, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായതുമായ പരമ്പരയ്ക്കിടയില്‍പ്പെട്ട് കൊത്തിവലിക്കപ്പെടുകയാണ് ടീം അംഗങ്ങള്‍. 

ഒരു മാസം മത്സരങ്ങളില്ലാതെ കിട്ടിയാല്‍ വിദേശ മണ്ണില്‍ ജയം നേടുന്നതിന് വേണ്ട  മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നതിന് മുന്‍പ് രണ്ട് ദിവസം മാത്രമാണ് ഞങ്ങളുടെ കയ്യിലുള്ളത്. ഉള്ളത് വെച്ച് കാര്യങ്ങള്‍ ചെയ്യുക എന്നതല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ വേറെ വഴിയില്ല. ലങ്കന്‍ പരമ്പര ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് മുന്നൊരുക്കമാണോ എന്ന ചോദ്യത്തിനായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി. 

വിദേശത്ത് പരാജയപ്പെട്ടാല്‍ താരങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം ആയിരിക്കും ഉയരുക. എന്നാല്‍ താരങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ വേണ്ട സമയം ലഭിക്കുന്നുണ്ടോ എന്ന കാര്യം എല്ലാവരും അവഗണിക്കുകയാണ്.

വേണ്ട സമയം ലഭിച്ച് പ്ലാനിങ്ങോടെയാണ് വിദേശ മണ്ണില്‍ കളിക്കാന്‍ പോകുന്നത് എങ്കില്‍ മോശം പ്രകടനത്തിന് നേരെ വരുന്ന വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഉണ്ടാകുന്നത് അങ്ങിനെയല്ലെന്നും കോഹ് ലി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു