കായികം

ലോകകപ്പ്; ആദ്യജയം ഘാനയ്ക്ക്; തുര്‍ക്കിയെ സമനിലയില്‍ പിടിച്ച് ന്യൂസിലാന്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ഘാനയ്ക്ക് വിജയം. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന തകര്‍ത്തത്. 

39ാം മിനിറ്റില്‍ മനോഹരമായൊരു നീക്കത്തിനൊടുവില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്.ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച പന്തില്‍ ഇഹ്രാഹിം ലക്ഷ്യം കാണുകയായിരുന്നു. 82-ാം മിനിറ്റില്‍ കൊളംബിയക്ക് ഗോള്‍ നേടാന്‍ ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും ഭാഗ്യം അനുവദിച്ചില്ല. 

അതേസമയം, മുംബൈ ഡിവൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ കരുത്തരായ തുര്‍ക്കിയെ ന്യൂസിലാന്‍ന്റ് സമനിലയില്‍ തളച്ചു. 
ആദ്യ പകുതിയില്‍ തുര്‍ക്കി ഒരു ഗോളിനു മുന്നിലായിരുന്നു. പതിനെട്ടാം മിനിറ്റില്‍ അഹമ്മദ് കുറ്റുസുവാണ് തുര്‍ക്കിയ്ക്ക് ലീഡ് നല്‍കിയത്. 
58-ാം മിനിറ്റില്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മാക്‌സ് മാട്ട സമനില ഗോള്‍ നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍