കായികം

ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്ന് പിവി സിന്ധു പുറത്തായി

സമകാലിക മലയാളം ഡെസ്ക്

ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ പിവി സിന്ധു പുറത്തായി. ലോക പത്താം നമ്പര്‍ താരം ചൈനയുടെ ചെന്‍ യുഫേയി 1721, 2123 എന്ന നേരിട്ടുള്ള സ്‌കോറിനാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 

ആദ്യ ഗെയിമില്‍ 30ന് ലീഡ് നേടി. തുടര്‍ന്ന് പോയിന്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും 99ല്‍ സമനില പിടിച്ച സിന്ധു ചെറുത്തുനിന്നു. 1717ല്‍ ഇരുവരും ഒപ്പത്തിനൊപ്പം എത്തിയെങ്കിലും തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടി ചെന്‍ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 73ന് ലീഡ് നേടിയായിരുന്നു ചെന്നിന്റെ മുന്നേറ്റം. തുടര്‍ന്ന് നാല് പോയിന്റ് നേടി സിന്ധു ഒപ്പമെത്തിയെങ്കിലും ചെന്‍ വീണ്ടും ഒരു പോയിന്റിന് മുന്നിലെത്തി. 

പിന്നീട് ഉണര്‍ന്നു കളിച്ച സിന്ധു 1511 എന്ന നിലയിലും 1617 എന്ന നിലയിലും ലീഡ് കുറച്ചു. പൊരുതിക്കളിച്ച സിന്ധു 2020ല്‍ സമനില പിടിച്ചെങ്കിലും പിന്നീട് ഒരു പോയിന്റ് മാത്രമെ സിന്ധുവിന് നേടാനായുള്ളു. 2321ന് ചെന്‍ സെറ്റ് സ്വന്തമാക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ജപ്പാന്‍ ഓപ്പണിലും സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം