കായികം

വേണ്ടിവന്നാല്‍ മറ്റുരാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്; തനിക്കെതിരെ ബിസിസിഐ ഗൂഢാലോചന നടത്തി

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യയില്‍ കളിക്കാന്‍ വിലക്കിയാല്‍ മറ്റ് അന്താരാഷ്ട്ര ടീമുകള്‍ക്കു വേണ്ടി ക്രീസിലിറങ്ങുന്നത് ആലോചിക്കുമെന്ന് ശ്രീശാന്ത്. ആജീവനാന്ത വിലക്കിനെതിരെ പോരാടാന്‍ തന്നെയാണ് തീരുമാനമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. 

തനിക്കെതിരെ ബിസിസിഐ ഗൂഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ശ്രീശാന്ത് വ്യക്തമാക്കി. 


കുറ്റം ചെയ്‌തെന്ന് യാതൊരു തെളിവുമില്ലാഞ്ഞിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്തുമ്പാള്‍ കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ളവരെ ലളിതമായ ശിക്ഷകള്‍ നല്‍കി കളിക്കാന്‍ അനുവദിക്കുന്നു. മലയാളിയായ തന്നെ രക്ഷിക്കാനും പിന്തുണക്കാനും ശക്തരായ ആളുകളെത്തില്ല.എന്നാല്‍ ക്രിക്കറ്റ് പ്രേമികളും മലയാളി സമൂഹവും തനിക്കൊപ്പമുണ്ടെന്നും അവരെ നിരാശപ്പെടുത്താതിരിക്കാന്‍ പോരാട്ടം തുടരുക തന്നെയാണ് മാര്‍ഗമെന്നും ശ്രീശാന്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍