കായികം

മഹേന്ദ്ര 'സ്റ്റംപിങ്' ധോനി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 239 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ലോക ക്രിക്കറ്റില്‍ കൈകടുപ്പത്തിന്റെ കാര്യത്തില്‍ തനിക്കു മുന്നില്‍ ആരുമില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ മഹേന്ദ്ര സിങ് ധോനി ആ റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തുന്ന താരമെന്ന ലോക റെക്കോഡാണ് ധോനി സ്വന്തം പേരിലാക്കിയത്.

ലങ്കയ്‌ക്കെതിരേ 45ാം ഓവര്‍ എറിയാന്‍ വന്ന ചാഹലിന്റെ പന്തില്‍ അഖില ധനഞ്ജയെ പുറത്താക്കി ഏകദിന ക്രിക്കറ്റില്‍ 100 സ്റ്റംപിങ് നടത്തുന്ന ആദ്യ താരമെന്ന് പേര് ധോനിക്കു കിട്ടി. ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ 99 സ്റ്റംപിങ് എന്ന റെക്കോഡിനൊപ്പമായിരുന്നു ധോനി ഇതുവരെ.

അതേസമയം, അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയില്‍ നാലും ജയിച്ച ഇന്ത്യയ്ക്കു പരമ്പര തൂത്തുവാരാന്‍ വേണ്ടത് 239 റണ്‍സ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയെ 49.4 ഓവറില്‍ 238 റണ്‍സിനു പുറത്താക്കിയ ഇന്ത്യയ്ക്കു ഭുവനേശ്വര്‍ കുമാറിന്റെ ബോളിങ് തിളക്കമാണ് നേട്ടമായത്. ഭുവനേശ്വര്‍ അഞ്ചു വിക്കറ്റും ഭുംറ രണ്ടു വിക്കറ്റും നേടി. 67 റണ്‍സെടുത്ത തിരിമന്നെയും 55 റണ്‍സെടുത്തു മാത്യൂസുമാണ് ലങ്കയ്ക്കു പൊരുതാനുള്ള സ്‌കോറുണ്ടാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ചു റണ്‍സെടുത്ത ഓപ്പണര്‍ അജിന്‍ക്യ രഹാനെയാണ് പുറത്തായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു