കായികം

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഇതേതാ പുതിയ മുഖം?  ഇത് പഴയ മുഖമാണിഷ്ടാ, നദാല്‍ മറുപടി പറയും

സമകാലിക മലയാളം ഡെസ്ക്

ഫൈനലില്‍ ഇത്തവണ ഒരു അപ്രതീക്ഷിത താരമാണ് മൂന്നാം യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റാഫേല്‍ നദാലിനെ നേരിടുക. 52 വര്‍ഷത്തിന് ശേഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തുന്ന ആഫ്രിക്കന്‍ താരമാണ് അയാള്‍. പക്ഷെ അധികമാര്‍ക്കും ആ മുപ്പത്തിയൊന്നുകാരനെ അറിയില്ല. 

എന്നാല്‍ നദാലിന് താന്‍ നേരിടാന്‍ പോകുന്ന താരത്തെ നന്നായി അറിയാം. ഇന്നും ഇന്നലേയും അറിഞ്ഞതല്ല, കളി പഠിച്ചു വരുന്ന പ്രായത്തില്‍ ഇരുവരും അറിഞ്ഞതാണ്. സ്‌പെയിനിന്റെ പാബ്ലോ കരേനോ ബുസ്തയെ നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി ഫൈനലിലെത്തിയ കെവിന്‍ ആന്‍ഡേഴ്‌സന്‍, ഇരുവരുടേയും കുട്ടിക്കാല ചിത്രവും ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുന്നു.

സെമിയില്‍ ഡെല്‍ പൊട്രോയെ പരാജയപ്പെടുത്തിയതിന് ശേഷം നദാലും പറഞ്ഞു, പന്ത്രണ്ടാം വയസ് മുതല്‍ ആന്‍ഡേഴ്‌സനെ അറിയാമെന്ന്. എന്നാല്‍ നദാലിന് വെല്ലുവിളി ഉയര്‍ത്താന്‍ ഈ ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഒരുപാട് വിയര്‍ക്കേണ്ടി വരും. സെമിയിലെ പ്രകടനത്തോടെ കിരീടം ഉറപ്പിച്ചാണ് നദാല്‍ എത്തിയിരിക്കുന്നതെന്ന് വ്യക്തം. ആദ്യ സെറ്റ് കൈവിട്ടെങ്കിലും, പിന്നീടുള്ള മൂന്ന് സെറ്റുകളിലും അര്‍ജന്റീനിയന്‍ താരത്തിന് മറുപടി ഉണ്ടായിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി