കായികം

കൊഹ്‌ലി പറയുന്നു ' ഇനി സൗന്ദര്യവര്‍ധകവസ്തുക്കളുടെ പരസ്യത്തിന് ഞാനില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂദല്‍ഹി: പരസ്യ ചിത്രങ്ങളോടുള്ള തന്റെ നിലപാടില്‍ മാറ്റം വരുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊലി. നേരത്തെ ശീതളപാനീയ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു കൊലിയുടെ വാക്കുകളെങ്കില്‍ ഇത്തവണ സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഇനി താനില്ലെന്നാണ് താരം പറയുന്നത്. താന്‍ ഉപയോഗിക്കുന്നതും വിശ്വസിക്കുന്നതുമായ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ മാത്രമേ ഇനി അഭിനയിക്കൂ എന്നാണ് കോഹ്‌ലിയുടെ തീരുമാനം.

നേരത്തെ പെപ്‌സിയുള്‍പ്പെടെയുള്ള ശീതളപാനീയങ്ങളുടെയും സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെയും പരസ്യങ്ങളില്‍ ഇന്ത്യന്‍ നായകനുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇത്തരം കരാറുകള്‍ പുതുക്കേണ്ടതില്ലെന്നാണ് താരം തീരുമാനിച്ചിരിക്കുന്നത്. താന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ലെന്നും പിന്നെങ്ങനെയാണ് അത് പ്രചരിപ്പിക്കാന്‍ കഴിയുകയില്ലെന്നായിരുന്നു കൊലി പറഞ്ഞ്ത് 

ഞാന്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്ന ആളാണ്. ശീതളപാനീയങ്ങളൊന്നും കുടിക്കാറില്ല. അങ്ങനെയുള്ള ഞാന്‍ അതിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കലാണെന്നും നായകന്‍ പറയുന്നു. പെപ്‌സിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്ന താരം പിന്നീട് കോണ്‍ട്രാക്ട് പുതുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ സഹതാരങ്ങള്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും കോഹ്‌ലി പറഞ്ഞു.

സിനിമാ താരങ്ങളെപ്പോലെ ക്രിക്കറ്റ് താരങ്ങളും വന്‍ വരുമാനം ഉണ്ടാക്കുന്ന മേഖലയാണ് പരസ്യചിത്രങ്ങളുടെത്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും പരസ്യങ്ങളിലൂടെ കോടികള്‍ സമ്പാദിച്ചവരാണ്. ഇവര്‍ക്ക് പിറകേ ഇന്ത്യന്‍ ടീമിലെത്തിച്ചേര്‍ന്ന വിരാട് കോഹ്‌ലിയും പരസ്യചിത്രങ്ങളുടെ മുഖമായി മാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ