കായികം

ലങ്കയല്ല ഓസീസ്; ആദ്യ ഏകദിനത്തില്‍ ഇന്ത്യ പതറുന്നു; കോഹ് ലി പൂജ്യത്തിന് പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് ജയിച്ച് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ ആദ്യ ആറ് ഓവറില്‍ ഓസീസ് പട പിഴുതു. 

അഞ്ച് റണ്‍സ് മാത്രം എടുത്തു നില്‍ക്കെ രഹാനെയെ പുറത്താക്കിയ നതാന്‍ കൗള്‍ട്ടറാണ് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കോഹ് ലിയെ പൂജ്യത്തിന് പുറത്താക്കി ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരം ഏല്‍പ്പിച്ചത്. എന്നാല്‍ അവിടേയും തീര്‍ന്നില്ല, അഞ്ചാം ഓവറിലെ മൂന്നാം ബോളില്‍ മനീഷ് പണ്ഡ്യയേയും വീഴ്ത്തി നതാന്‍ കൗള്‍ട്ടര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 

നാല് റണ്‍സ് എടുത്തു നില്‍ക്കെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളില്‍ രോഹിത്ത് ശര്‍മ കുടുങ്ങിയെങ്കിലും സ്മിത്തിന് പിഴച്ചത് ഇന്ത്യയ്ക്ക് ആശ്വാസമായി. 

ക്രീസിലെത്തിയ കേദാര്‍ ജാവേദ് രോഹിത്തിനൊപ്പം റണ്‍സ് കണ്ടെത്തി തുടങ്ങിയതോടെ ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിക്കാനായേക്കും.

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ്, ഏകദിന, ട്വിന്റി20 മത്സരങ്ങള്‍ തൂത്തുവാരി വന്ന ഇന്ത്യന്‍ ടീമിന് എളുപ്പമായിരിക്കില്ല ഓസിസ് പടയെ മെരുക്കുക എന്ന വ്യക്തമായ സൂചനയാണ് ആദ്യ ഏകദിനം തന്നെ നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി