കായികം

ഇത് അന്യഗ്രഹ മനുഷ്യനാണ്; മെസിയെ കുറിച്ച് ബാഴ്‌സ റൈറ്റ് ബാക്ക് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ക്കും, ഫുട്‌ബോള്‍ വിദഗ്ധര്‍ക്കും, കളിക്കാര്‍ക്കും മെസിക്ക് നല്‍കാന്‍ ഇനി വിശേഷണങ്ങള്‍ എന്തെങ്കിലും ബാക്കിയുണ്ടോ? അന്യഗ്രഹത്തില്‍ നിന്നും എത്തിയതാണ് ഫുട്‌ബോള്‍ മിശിഹ എന്നാണ് ബാഴ്‌സ താരം നെല്‍സന്‍ സെമെഡോ ഇപ്പോള്‍ പറയുന്നത്. 

ഈബറിനെതിരായ ലാലീഗ മത്സരത്തില്‍ നാല് ഗോളുകള്‍ അടിച്ചുപറത്തിയായിരുന്നു മെസി ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. കാപ് നൗവിലെ ഈബറിനെതിരായ മത്സരത്തിലൂടെ അന്യഗ്രഹത്തില്‍ നിന്നും വന്നവനാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് മെസിയെന്നാണ് മത്സര ശേഷം ബാഴ്‌സ റൈറ്റ് ബാക്ക് താരം പറയുന്നത്. 

ഈ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്നും 12 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. മൈതാനത്ത് 90 മിനിറ്റും ഞാന്‍ കളിച്ചു. മെസി എന്താണ് ചെയ്യുന്നതെന്ന് കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് നിന്നുപോയതായും സെമെഡോ പറയുന്നു. 

മെസി അത്ഭുതമാണ്. എന്നും മെസി അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. മെസിക്കൊപ്പം കളിക്കുക എന്നത് അഭിമാനകരമാണെന്നും ബാഴ്‌സ വെബ്‌സൈറ്റിലൂടെ പോര്‍ച്ചുഗല്‍ താരം പറയുന്നു. 

ഒന്നിനെതിരെ ആറ് എന്ന തകര്‍പ്പന്‍ ജയത്തോടെ ബാഴ്‌സ ലാലീഗ പോയിന്റ് ടേബിളിലും ഒന്നാമതെത്തിയിരുന്നു. നാല് ഗോളുകള്‍ ബാഴ്‌സയ്ക്കായി മെസി നേടിയപ്പോള്‍, സുവാരിസും, പൗളിഞ്ഞോയും ഒരുതവണ വലകുലുക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു