കായികം

ഈബറിനേയും തുരുത്തി ബാഴ്‌സ; മെസിക്കൊപ്പം പൗളിഞ്ഞോ കൂടി വന്നതോടെ ബാഴ്‌സ പഴയ ഫോമിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

എസ്പ്യാനോളിനെ തകര്‍ത്തുവിട്ടതിന് പിന്നാലെ മെസിയുടെ തോളിലേറി വീണ്ടും ബാഴ്‌സയുടെ കുതിപ്പ്. നെയ്മറിന്റെ പോക്കില്‍ വലഞ്ഞ ടീം പുതിയ ബാഴ്‌സയായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതായിരുന്നു കാപ് നൗവില്‍ ഈബറിനെതിരായ മത്സരത്തില്‍ കണ്ടത്. 

നാല് തവണ മെസി ഗോള്‍ വല കുലുക്കിയ കളിയില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം. ഈബറിനെ തുരുത്തിവിട്ടതിന് പിന്നാലെ ലാലീഗ പോയിന്റ് ടേബിളില്‍ ബാഴ്‌സ ഒന്നാമതേക്കെത്തി. 

നെയ്മറിന്റെ അഭാവത്തില്‍ മെസിയുടെ പ്രകടനം മങ്ങിയെന്ന് വിലപിച്ചിരുന്നവര്‍ക്ക് മുന്നില്‍ മധ്യ നിരക്കാരന്‍ പൗളിഞ്ഞോയായിരുന്നു ബാഴ്‌സ നല്‍കിയ മറുപടി. രണ്ടാം പകുതിയില്‍ മെസിക്കൊപ്പമുള്ള പൗളിഞ്ഞോയുടെ കളി ബാഴ്‌സ പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നു എന്ന് വ്യക്തമാക്കുന്നു. 43ാം ഹാട്രിക്കായിരുന്നു മെസി ഈബറിനെതിരെ നേടിയത്.

ആദ്യ പകുതിയില്‍ ബാഴ്‌സയ്ക്ക് കളി അത്ര എളുപ്പമാകില്ല എന്ന പ്രതീതിയായിരുന്നു ബാഴ്‌സ ഉയര്‍ത്തിയത്. പെനാല്‍റ്റി വേണ്ടി വന്നു മെസിക്ക് ആദ്യ ഗോളടിക്കാന്‍. എന്നാല്‍ രണ്ടാം പകുതിയില്‍ പൗളിഞ്ഞോ പന്ത് മെസിയുടേയും സുവാരസിന്റേയുമെല്ലാം കാലുകളിലേക്ക് വിദഗ്ധമായി എത്തിച്ചതോടെ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം. പൗളിഞ്ഞോവിലൂടെ മെസി സ്വതന്ത്രമായി കളിക്കുന്നതായിരുന്നു കാപ്‌നൗവില്‍ കണ്ടത്. 

ജയത്തോടെ ലാലീഗ ടേബിളില്‍ റയലിനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീഡ് നേടി ബാഴ്‌സ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി