കായികം

ഇന്‍ഡോറിലും ജയിച്ച് ഇന്ത്യ; പരമ്പര സ്വന്തം

സമകാലിക മലയാളം ഡെസ്ക്

ന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഓസീസിനെതിരെ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഓസീസിനെ കോഹ്ലിയും സംഘവും 13 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ ഇതോടെ അഞ്ച് ഏകദിന പരമ്പര 3-0ന് സ്വന്തമാക്കി. 

ഓസ്‌ട്രേലിയയുടെ 294 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഇന്ത്യ അനായാസം സ്വന്തമാക്കി. മികച്ച തുടക്കം ലഭിച്ച ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.രഹാനെ 76 പന്തില്‍ 79 റണ്‍സ് നേടിയപ്പോള്‍ രോഹിത് 62 പന്തില്‍ 71 റണ്‍സ് നേടി. രോഹിതിനെ പുറത്താക്കി കോള്‍ട്ടര്‍ നെയ്‌ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വിരാട് കോഹ്‌ലി 28 റണ്‍സിനും കേദര്‍ ജാദവ് രണ്ട് റണ്‍സിനും പുറത്തായി.പിന്നാലെവന്ന ഹാര്‍ദ്ദിക് പാണ്ഡ്യ  72 പന്തില്‍ അഞ്ചു ഫോറും നാല് സിക്‌സുമടക്കം 78 രണ്‍സ് നേടി. ഹാര്‍ദിക് പുറത്താവാതെ 36 റണ്‍സും ധോനി മൂന്ന് റണ്‍സും നേടി. മനീഷ് പാണ്ഡേയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചും അര്‍ധ സെഞ്ചുറിയടിച്ച സ്റ്റീവ് സ്മിത്തുമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ