കായികം

ട്രക്കുമായി കൂട്ടിയിടിച്ച് ടീം ബസ് അപകടത്തില്‍പ്പെട്ടു; 14 കനേഡിയന്‍ ഹോക്കി താരങ്ങള്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്: കനേഡിയന്‍ ഹോക്കി താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ മരിച്ചു. ജൂനിയര്‍ ഹോക്കി താരങ്ങള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടായിരുന്നു ദുരന്തം. 

താരങ്ങള്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 14 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്‌. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹംബോള്‍ട്ട് ബ്രോങ്കോസ് എന്ന ടീമിലെ അംഗങ്ങളാണ് ഇവര്‍. ജൂനിയര്‍ ഹോക്കി ലീഗ് പ്ലേഓഫില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോഴായിരുന്നു അപകടം.

16നും 21നും മധ്യ പ്രായമുള്ളവരാണ് മരിച്ചിരിക്കുന്നത്. ടീം ബസിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറമുള്ള അപകടമാണ് നടന്നിരിക്കുന്നതെന്നായിരുന്നു കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രെഡ്യുവിന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി