കായികം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

ഗോല്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം.  ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ മലേഷ്യയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.  ഗെയിംസില്‍ ഇതോടെ ഇന്ന് ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി.

ടേബിള്‍ ടെന്നീസില്‍ പുരുഷന്‍മാരുടെ ടീമിനത്തില്‍  ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ചായിരുന്നു മെഡല്‍ നേട്ടം. ഷൂട്ടിംഗില്‍ ജിത്തുറായും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ലക്‌നൗവില്‍നിന്നുള്ള സൈനികന്‍കൂടിയായ ജിത്തു 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലമെഡല്‍ നേടി. ഓസ്‌ട്രേലിയയുടെ കെറി ബെല്‍ ആണു വെള്ളി നേടിയത്. ഷൂട്ടിംഗില്‍ സ്വര്‍ണവും വെങ്കലവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാവിലെ പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രദീപ് സിങ് വെള്ളി നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്