കായികം

കാവേരി തര്‍ക്കം: തമിഴ്‌നാട്ടില്‍ ചിദംബരം സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ശക്തം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കാവേരി പ്രശ്‌നം ശക്തമാകുന്നതിനിടെ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഐപില്‍ മത്സരം നടത്താനുളള തീരുമാനത്തിനെതിരെ പ്രതിഷേധുമായി സംഘടനകള്‍. പ്രതിഷേധവുമായി എത്തിയവരെ പൊലീസ് തടഞ്ഞു. ഇനിയും പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. രാത്രി എട്ടുമണിക്കാണ് മത്സരം. 

മത്സരത്തില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മത്സരം. സ്റ്റേഡിയത്തിനകത്തും പുറത്തുമായി രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനം പോലും കനത്ത നിയന്ത്രണത്തിലാണ്. കറുത്ത ഷര്‍ട്ടോ, ബാഡ്‌ജോ ധരിക്കുന്നവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമില്ല. മൊബൈല്‍, ലാപ്‌ടോപ്പ്, കൊടികള്‍, ബാനറുകള്‍ തുടങ്ങിയവയ്ക്കും സ്റ്റേഡിയത്തില്‍ പ്രവേശനം ഇല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി