കായികം

പിന്നില്‍ നിന്നും തിരിച്ചുവന്ന് ഇംഗ്ലണ്ടിനേയും തുരത്തി; ഹോക്കിയില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ്‌: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇംഗ്ലണ്ടിനേയും തറപറ്റിച്ച് ഇന്ത്യ. സെമി നേരത്തെ ഉറപ്പിച്ചിരുന്ന ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പൂള്‍ ബിയില്‍ ഒന്നാമതായിട്ടാണ് സെമിയിലേക്ക് കടക്കുന്നത്. 

സെമി ഫൈനലില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. 3-3 എന്ന സ്‌കോറില്‍ സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ നില്‍ക്കവെയായിരുന്നു മന്ദീപ് സിങ്ങിലൂടെ ഇന്ത്യ വിജയ ഗോള്‍ നേടിയത്. 3-2ന് പിന്നില്‍ നിന്നിടത്ത് നിന്നായിരുന്നു 4-3ന് ഇന്ത്യ ജയിച്ചു കയറിയത്. 

ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടേണ്ടി വരില്ല എന്നതായിരുന്നു ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മുന്നിലുണ്ടായിരുന്ന നേട്ടം. പൂള്‍ ബിയില്‍ ഒരു കളിയില്‍ പോലും തോല്‍വിയറിയാതെയാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം