കായികം

സിറിഞ്ച് കണ്ടെത്തിയത് മറ്റൊരു താരത്തിന്റെ ബാഗില്‍; മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഇര്‍ഫാന്‍, അംഗീകരിക്കാനാവില്ലെന്ന് ഐഒഎ

സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മലയാളി താരം കെ.ടി. ഇര്‍ഫാന്‍. മുറിയില്‍ നിന്നും സിറിഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും, മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇര്‍ഫാന്‍ പറയുന്നു. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും രണ്ട് ഇന്ത്യന്‍ താരങ്ങളെ പുറത്താക്കിയ സംഭവത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ നടപടിയോട് കടുത്ത വിയോജിപ്പുണ്ടെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. 

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ സ്വീകരിച്ചിരിക്കുന്ന നടപടിയിലുള്ള ആശയക്കുഴപ്പവും ഐഒഎ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു അത്‌ലറ്റിക്‌സ് താരത്തിന്റെ ബാഗില്‍ കണ്ടെത്തിയ സിറിഞ്ചിന്റെ പേരില്‍ ഇര്‍ഫനെതിരെ എന്തിന് നടപടി എടുത്തു എന്ന ചോദ്യവും ഐഒഎ ഉന്നയിക്കുന്നു. രാകേഷ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ നടപടി എടുക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ എന്തിനാണ് ഇര്‍ഫാനെതിരെ നടപടി എടുത്തത്? അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ആറ് അത്‌ലറ്റുകള്‍ ഉണ്ടായിരുന്നു ഐഒഎ ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍