കായികം

ഒരു ഓവറെങ്കിലും റെസ്റ്റെടുത്തൂടെ; മത്സരത്തിനിടയില്‍ ഗെയിലിനോട് ചെന്നൈ സൂപ്പര്‍ കിങ്‌സ് 

സമകാലിക മലയാളം ഡെസ്ക്

ദി യൂണിവേഴ്‌സ് ബോസ് ഈസ് ബാക്ക് എന്നായിരുന്നു ചെന്നൈയെ അടിച്ചു പറത്തി മാന്‍ ഓഫ് ദി മാച്ചും നേടിക്കഴിഞ്ഞ് ക്രിസ് ഗെയില്‍ പറഞ്ഞത്. ഗെയില്‍ താളം കണ്ടെത്തിയിരിക്കുന്നു. അത് പഞ്ചാബിനെ സന്തോഷ വാര്‍ത്തയും, എതിരാളികള്‍ക്ക് ദുഃഖകരമായ വാര്‍ത്തയാണെന്നുമായിരുന്നു കെ.എല്‍.രാഹുലിന്റെ പ്രതികരണം. രണ്ട് തവണയും ലേലത്തില്‍ വാങ്ങാതെ, ആര്‍ക്കും വേണ്ടാതിരുന്ന ഗെയില്‍ പതിനൊന്നാം സീസണിലും താണ്ഡവമാടുമെന്ന സൂചന ക്രിക്കറ്റ് പ്രേമികള്‍ക്ക് കൊടുക്കുന്നതായിരുന്നു ചെന്നൈയ്‌ക്കെതിരായ കളി. 

പഞ്ചാബിന്റെ ആദ്യ രണ്ട് കളികളിലും ടീമില്‍ സ്ഥാനം ലഭിക്കാതിരുന്ന ഗെയില്‍ ചെന്നൈയ്‌ക്കെതിരെ ലഭിച്ച അവസരം ശരിക്കും മുതലെടുത്തു. 33 ബോളിലായിരുന്നു ഗെയില്‍ 63 റണ്‍സ് അടിച്ചെടുത്തത്. 22 ബോളിലായിരുന്നു ഗെയില്‍ അര്‍ധ ശതകം പിന്നിട്ടത്. 

ചെന്നൈയ്ക്ക് മേല്‍ ഗെയില്‍ തീര്‍ത്ത പ്രഹരം എത്രയെന്ന് അറിയണം എങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വിറ്റര്‍ പേജ് നോക്കിയാല്‍ മതിയാകും. ഒരു ഓവറെങ്കിലും റെസ്റ്റ് എടുത്തൂടെ എന്നാണ് ചെന്നൈ ആരാധകര്‍ ഗെയ്‌ലിനോട് അപേക്ഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍