കായികം

ബേബി മിര്‍സാ മാലിക്ക് വരുന്നു; ക്രിക്കറ്റായിരിക്കുമോ കളിക്കുക, അതോ ടെന്നീസോ എന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ബേബി മിര്‍സാ മാലിക്കിന്റെ വരവറിയിച്ച് സാനിയയും, ഷോയിബും. സമൂഹമാധ്യമങ്ങളിലൂടെ സാനിയയിരുന്നു സന്തോഷ വാര്‍ത്താ ആരാധകരുമായി പങ്കുവെച്ചത്. 

പെണ്‍കുഞ്ഞ് വേണമെന്നാണ് ഷോയിബ് മാലിക്കിന്റെ ആഗ്രഹമെന്ന് സാനിയ നേരത്തെ പറഞ്ഞിരുന്നു. കുഞ്ഞിന്റെ പേരിനൊപ്പം പിതാവിന്റെ പേര് മാത്രമല്ല, തന്റെ കുടുംബ പേര് ചേര്‍ക്കുകയും ചെയ്യുമെന്നും സാനിയ വ്യക്തമാക്കിയിരുന്നു. 

കുഞ്ഞു സാനിയയുടെ വരവ് ആരാധകരുമായി സാനിയ പങ്കുവെച്ചതും കൗതുകം നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിലൂടെയായിരുന്നു. സാനിയയുടേയും ഷോയിബിന്റേയും ഡ്രസിങ് റൂം സെക്ഷന് നടുക്ക് കുഞ്ഞുടുപ്പും, പാല്‍ കുപ്പിയുമായി ബേബി മിര്‍സ മാലിക്ക്! ഇരുവര്‍ക്കും അഭിനന്ദനവുമായി എത്തുകയാണ് കായിക ലോകത്തിന് അകത്തും പുറത്തുമുള്ളവര്‍.

കുട്ടി ക്രിക്കറ്റായിരിക്കുമോ കളിക്കുക, അതോ ടെന്നീസോ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. കുഞ്ഞ് ആണായിരിക്കുമോ അതോ പെണ്ണായിരിക്കുമോ എന്ന ചര്‍ച്ചയും ആരാധകര്‍ തുടങ്ങി കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ