കായികം

ഒടുവില്‍ കോഹ് ലിയും വഴങ്ങി? വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പകലും രാത്രിയുമായി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിലേക്ക് ഇന്ത്യയും. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യാ പര്യടനത്തിലെ ഒരു ടെസ്റ്റ് മത്സരം പകലപം രാത്രിയുമായിട്ടായിരിക്കും നടക്കുകയെന്ന് ബിസിസിഐ വ്യക്തമാക്കി. 

ഒക്ടോബറില്‍ നടക്കുന്ന പരമ്പരയില്‍ പകല്‍-രാത്രി മത്സരം ഉണ്ടാകുമെന്ന് നേരത്തെ സൂചന ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഇതിനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്. പകല്‍ രാത്രി മത്സരത്തിനായി ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണം എന്നായിരുന്നു കോഹ് ലിയുടെ വാദം. 

എന്നാല്‍ പരിശീലകന്‍ രവി ശാസ്ത്രി, ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിനോട് അനുകൂല നിലപാടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ്, സെലക്ടേഴ്‌സ് എന്നിവരുമായി വിഷയം സംസാരിച്ചുവെന്നും, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളില്‍ ഒന്ന് രാത്രിയും പകലുമായി നടത്തുവാന്‍ ധാരണയായെന്നും അമിതാഭ് ചൗധരി പറയുന്നു. 

നേരത്തെ, ഭരണനിര്‍വഹണ സമിതി(COA)യും രാത്രി പകല്‍ മത്സരത്തിനോട് മുഖം തിരിച്ചിരുന്നു. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു ഭരണനിര്‍വഹണ സമിതിയുടെ നിലപാട്. ഹൈദരാബാദും, രാജ്‌കോട്ടുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ വേദികള്‍. എന്നാല്‍ മത്സരങ്ങളുടെ തിയതി ബിസിസിഐ പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു