കായികം

ലോകകപ്പ് ക്രിക്കറ്റ്  ആദ്യമത്സരത്തില്‍ ഇന്ത്യക്ക് എതിരാളി ദക്ഷിണാഫ്രിക്ക

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: അടുത്ത വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന 2019 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരേ. ജൂണ്‍ നാലിനാണ് മത്സരം.

ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് 15 ദിവസത്തിന് ശേഷം മാത്രമേ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാവു എന്ന നിര്‍ദേശമുള്ളതിനാലാണ് മത്സരം ജൂൺ രണ്ടിൽ നിന്നും ജൂണ്‍ നാലിലേക്ക് മാറ്റിയത്. മാര്‍ച്ച് 29 മുതല്‍ മേയ് 19 വരെയാണ് അടുത്ത ഐപിഎല്‍ സീസണ്‍. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 12 വേദികളിലായി 2019 മേയ് 30 മുതല്‍ ജൂലായ് 14 വരെയാണ് ലോകകപ്പ് മത്സരം

കൊല്‍ക്കത്തയില്‍ നടന്ന ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പൂര്‍ണമായ ഫിക്ച്ചര്‍ ഏപ്രില്‍ 30-ന് പുറത്തുവരും.  ആകെ 48 മത്സരങ്ങള്‍, എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ആദ്യ നാല് ടീമുകള്‍ക്കാണ് നോക്കൗട്ടിലേക്ക് യോഗ്യത. പിന്നീട് കലാശപ്പോര്. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഓസീസിനോട് തോറ്റ് പുറത്തായ ഇന്ത്യ മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി