കായികം

സെല്‍ഫിഷ് കളിക്കാരനെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടി; ടിപ്‌സുമായി ധോനി

സമകാലിക മലയാളം ഡെസ്ക്

ലോക കിരീടം ഉള്‍പ്പെടെ നേട്ടങ്ങള്‍ ഒരുപിടി ഇന്ത്യയ്ക്ക് നേടിത്തന്നിട്ടുണ്ടെങ്കിലും സെല്‍ഫിഷ് കളിക്കാരനെന്ന് പറഞ്ഞ് പലപ്പോഴും ധോനിക്ക് നേരെ ധോനി ആരാധകരുടെ കൂട്ടത്തിലല്ലാത്തവര്‍ വിമര്‍ശനം ഉന്നയിക്കാറുണ്ട്. ഏകദിന ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ചുറിയോട് സച്ചിന്‍ അടുത്ത് നില്‍ക്കുമ്പോള്‍ സ്‌ട്രൈക്ക് നല്‍കാതെ ധോനി അടിച്ചു കളിച്ചതുള്‍പ്പെട്ടെ അവരതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. 

ഈ സെല്‍ഫിഷ് കളിക്കാരന്‍ എന്ന വിമര്‍ശനത്തിന് കളിക്കളത്തില്‍ തന്നെ ധോനി പല തവണ മറുപടി നല്‍കിയിട്ടുണ്ട്. മുംബൈയ്‌ക്കെതിരെ തോല്‍വി നേരിട്ട മത്സരവും യുവ താരങ്ങള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി അവരെ വളര്‍ത്തുന്നതില്‍ എത്രമാത്രം തത്പരനാണ് ധോനി എന്ന് വ്യക്തമാക്കുന്നു. 

അതുവരെ ക്രിക്കറ്റ് ലോകത്ത് വിക്കറ്റ് കീപ്പിങ്ങിലുണ്ടായ രീതികളിലേല്ലാം തന്റേതായ രീതിയില്‍ മാറ്റങ്ങള്‍ നല്‍കിയാണ് ധോനി സ്റ്റമ്പിന് പിന്നില്‍ നിലയുറപ്പിക്കുന്നത്. ക്രീസില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന് ഒരടി പിഴച്ചാല്‍ പിന്നെ രക്ഷയില്ലെന്ന് ചുരുക്കും. ആ ടെക്‌നിക്കുകളില്‍ ചിലത് മുംബൈ വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷന് നല്‍കുകയായിരുന്നു ധോനി. 

ജാര്‍ഖണ്ഡില്‍ നിന്നുതന്നെയുള്ള കിഷന് ധോനി നിര്‍ദേശങ്ങള്‍ നല്‍കുന്നത് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി