കായികം

31 മിനിറ്റില്‍ സൈനയെ തകര്‍ത്ത് സ്‌പെയിന്‍ താരം, ഇനി പ്രതീക്ഷ സിന്ധുവില്‍

സമകാലിക മലയാളം ഡെസ്ക്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നെഹ് വാളിനെ തറപറ്റിച്ച് സ്‌പെയിന്‍ താരം കരോലിന മരിന്‍. 21-6, 21-11 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകള്‍ കരോലിന തല്ലിക്കെടുത്തിയത്. 

സൈനയ്ക്ക് തിരിച്ചു വരവിന് അവസരം നല്‍കാതെ ആധികാരികമായിട്ടായിരുന്നു അരമണിക്കൂര്‍ കൊണ്ട് സ്‌പെയിന്‍ താരം മത്സരം അവസാനിപ്പിച്ചത്. ഒളിംപിക് ചാമ്പ്യനും, രണ്ട് വട്ടം ലോക ബാഡ്മിന്റന്‍ ചാമ്പ്യനുമായിരുന്നു കരോലിന. 

2015ല്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈനി വെള്ളിയും 2017ല്‍ വെങ്കലവും നേടിയിരുന്നു. ഇനി സിന്ധുവിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മൂന്നാം സീഡായ സിന്ധു എട്ടാം സീഡായ ജപ്പാന്റെ നസോമി ഒക്കുഹരയെയാണ് നേരിടുന്നത്. ഇന്ത്യയുടെ  ബി.എസ്.പ്രണീത് ആറാം സീഡായ കെന്റോ മൊമോട്ടോയെ ക്വാര്‍ട്ടറില്‍ നേരിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു