കായികം

റെക്കോര്‍ഡിട്ട്, അരങ്ങേറ്റം അവിസ്മരണീയമാക്കി റീസ ഹെന്‍ഡ്രിക്‌സ്; ദക്ഷിണാഫ്രിക്കയ്ക്ക്  വിജയം

സമകാലിക മലയാളം ഡെസ്ക്

രങ്ങേറ്റ  മത്സരം തന്നെ അവിസ്മരണീയമാക്കി റീസ ഹെന്‍ഡ്രിക്‌സ് നിറഞ്ഞാടിയപ്പോള്‍ ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 78 റണ്‍സ് വിജയം. അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടുന്ന താരമെന്ന  റെക്കോര്‍ഡ്  സ്വന്തമാക്കിയാണ് റീസ കന്നി അന്താരാഷ്ട്ര ഏകദിന മത്സരം ആാഘോഷമാക്കിയത്.
 
സ്‌കോര്‍ ദക്ഷിണാഫ്രിക്ക: 363-7 (50), ശ്രീലങ്ക: 285-10 (45.2).

88 പന്തില്‍ 100 തികച്ചാണ് റീസ അരങ്ങേറ്റ ഏകദിനത്തില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന നേട്ടം സ്വന്തം പേരിലാക്കി. 89 പന്തില്‍ എട്ട്  ഫോറുകളും ഒരു സിക്‌സും സഹിതം 102 റണ്‍സെടുത്താണ് താരം പുറത്തായത്. അര്‍ധസെഞ്ച്വറികള്‍ നേടിയ ജെ.പി ഡുമിനി (92), ഹഷിം അംല (59), ഡേവിഡ് മില്ലര്‍ (51) എന്നിവരും ദക്ഷിണാഫ്രിക്കന്‍ തിരയില്‍ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ നിരയില്‍ 84 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയാണ് ടോപ് സ്‌കോറര്‍. നാല് വിക്കറ്റെടുത്ത ലുന്‍ഗി എന്‍ഗിഡിയുടേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫെലുക്വാവോയുടേയും മുന്നില്‍ ലങ്കന്‍ നിര തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും ജയിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം