കായികം

കപില്‍ നൂറ്റാണ്ടിലൊരിക്കല്‍ മാത്രം ഉദിക്കുന്ന താരം;  ഹാര്‍ദികുമായി താരതമ്യപ്പെടുത്തരുതെന്ന് ഗവാസ്‌കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നൂറ് വര്‍ഷത്തിലൊരിക്കല്‍ മാത്രം ഭൂമിയില്‍ പിറവിയെടുക്കുന്ന പ്രതിഭാശാലിയായ ക്രിക്കറ്ററാണ് കപില്‍ദേവെന്ന് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഡോണ്‍ ബ്രാഡ്മാനെ പോലെ, സച്ചിന്‍ തെന്‍ഡുല്‍ക്കറെ പോലെ അപൂര്‍വ്വമായി മാത്രം ജന്‍മം കൊണ്ട താരമാണ് കപില്‍ എന്ന ഓള്‍റൗണ്ടര്‍. അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യരുത്. ഹാര്‍ദിക് പട്ടേലിനെ കപിലിനോട് ഉപമിക്കുന്നത് തന്നെ അനാദരവാണ് എന്നും ഗവാസ്‌കര്‍ പറഞ്ഞു. 

 ചേതേശ്വര്‍ പൂജാരയ്ക്ക് ടെസ്റ്റ് ബാറ്റ്‌സ്മാന് ആവശ്യമായ ക്ഷമയും കഴിവും ഉണ്ടെന്നും ഗവാസ്‌കര്‍ പ്രശംസിച്ചു. എത്രാമനായി ഇറങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് പൂജാരയെ പോലെ ഒരു താരത്തിന്റെ കഴിവ് പുറത്ത് വരിക. താന്‍ ആയിരുന്നുവെങ്കില്‍ ഉമേഷ് യാദവിന് പകരം പൂജാരയെ ഇറക്കിയേനെയെന്നും അദ്ദേഹം പറഞ്ഞു.

ടെസ്റ്റിനായി പരുവപ്പെട്ട കളിയല്ല ശിഖര്‍ ധവാന്‍ പുറത്തെടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കളിയുടെ രീതിയെ മാറ്റാന്‍ ധവാന്‍ തയ്യാറാകുന്നേയില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു