കായികം

അന്തിമ ഇലവനില്‍ അനുഷ്‌ക കളിക്കുമോ; രഹാനെയെ പിന്‍നിരയിലേക്ക് തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യയായ ശേഷം അനുഷ്‌ക ശര്‍മയ്ക്ക് ആരാധകരുടെ ഇഷ്ടക്കേട് ഏറ്റുവാങ്ങാനേ നേരമുള്ളു എന്നുതോന്നുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം അനുഷ്‌ക മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രം ബി.സി.സി.ഐ ട്വീറ്റ് ചെയ്താണ് ഇപ്പോള്‍ പൊങ്കാലയ്ക്കിടയാക്കിയത്. അനുഷ്‌ക മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ ഇടം പിന്‍നിരയിലായതും വിവാദത്തിന്റെ ആക്കം കൂട്ടി. 

ബി.സി.സി.ഐ ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അനുഷ്‌ക മാത്രമാണ് കളിക്കാരുടെ ഭാര്യയായി ചിത്രത്തിലുളളത്. മറ്റ് താരങ്ങളുടെ ഭാര്യമാരാരും പങ്കെടുക്കാത്ത ഔദ്യോഗിക ചടങ്ങില്‍ അനുഷ്‌ക്കയ്ക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ചിലര്‍ ചോദിക്കുന്നു. ഇങ്ങനെ പോയാല്‍ അന്തിമ ഇലവനില്‍ അനുഷ്‌ക കളിക്കുമോയെന്നാണ് ഒരു ആരാധകന്‍. അനുഷ്‌ക മുന്‍നിരയില്‍ നില്‍ക്കുന്നതും രഹാനെ പിന്‍നിരയിലേക്ക് പിന്തള്ളപ്പെട്ടതും നല്ല തമാശയെന്ന് ട്വീറ്റിലൂടെ ചിലര്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്