കായികം

കിരീടം വേണം എങ്കില്‍ പണം മുടക്കണമെന്ന് ക്ലബിനോട് സാഞ്ചസ്‌; ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇനി മണിക്കൂറുകള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ ക്ലബിനോട് ആവശ്യപ്പെട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം അലക്‌സിസ് സാഞ്ചസ്. അടുത്ത സീസണില്‍ കിരീട നേട്ടത്തിലേക്ക് ടീം എത്തണം എങ്കില്‍ പരിചയസമ്പന്നരായ താരങ്ങളെ ടീമിലേക്ക് എത്തിക്കണം എന്നാണ് സാഞ്ചസ് ചൂണ്ടിക്കാണിക്കുന്നത്. 

വിദലിനെ ബാഴ്‌സ സ്വന്തമാക്കിയത് ഉദാഹരണമായി ക്ലബ് മാനേജ്‌മെന്റിന് മുന്നില്‍ സാഞ്ചസ് എടുത്തു കാണിക്കുന്നു. ചിലിയില്‍ എന്റെ സഹതാരമാണ് വിദല്‍. കിരീടങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത് എങ്കില്‍ വിദലിനെ പോലെയുള്ള താരങ്ങളെയാണ് ടീമിലേക്ക് എത്തിക്കേണ്ടത്. 

കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ഇടയില്‍ നമ്മള്‍ ലീഗ് കിരീടങ്ങള്‍ ജയിച്ചിട്ടില്ല. ട്രാന്‍സ്ഫര്‍ വിപണിയിലൂടെ മൂന്ന് കളിക്കാരെ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്. ടോബി അല്‍ഡെര്‍വിറെല്‍ഡും ജെറോം ബോട്ടെങും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും വലിയ തുക നല്‍കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിസമതിക്കുകയായിരുന്നു. 

കഴിഞ്ഞ സീസണില്‍ തിരിച്ചടി നേരിട്ടിട്ടും ട്രാന്‍സ്ഫര്‍ വിപണി ഉപയോഗപ്പെടുത്തി കൂടുതല്‍ കളിക്കാരെ  ക്ലബിലേക്കെത്തിക്കാന്‍ യുനൈറ്റഡ് തയ്യാറാവാത്തത് ആരാധകരേയും പ്രകോപിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)