കായികം

ലോര്‍ഡ്‌സില്‍ സച്ചിന്‍ മണി മുഴക്കും, ഒപ്പം ശാസ്ത്രിയും; മുന്‍പ് ബെല്ലടിച്ചത് ആറ് ഇന്ത്യക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് വേദിയാവുന്ന ലോര്‍ഡ്‌സില്‍ കളി ആരംഭിക്കുക സച്ചിനും രവിശാസ്ത്രിയും ചേര്‍ന്ന് മണി മുഴക്കിയതിന് ശേഷം. അഞ്ച് മിനിറ്റ് നേരം ബെല്ലടിച്ചായിരിക്കും ലോര്‍ഡ്‌സില്‍ ഓരോ ദിവസവും കളി ആരംഭിക്കുന്നത്. 

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം കളി തുടങ്ങുന്നതിന് മുന്‍പ് ബെല്‍ അടിക്കാനുള്ള ക്ഷണം സച്ചിന്‍ സ്വീകരിച്ചു. ലോര്‍ഡ്‌സില്‍ കളി തുടങ്ങുന്നതിന്റെ സ്റ്റാര്‍ട്ടിങ് ബെല്‍ അടിക്കാനുള്ള ക്ഷണം ലഭിക്കുന്നത് വലിയ ബഹുമതിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. 

ലോര്‍ഡ്‌സില്‍ ഇതുവരെ ആറ് സ്റ്റാര്‍ട്ടിങ് ബെല്ലുകളിലാണ് ഇന്ത്യക്കാരന്‍ ഭാഗമായിരിക്കുന്നത്. സുനില്‍ ഗാവസ്‌കര്‍, പട്ടൗഡി, ദിലീപ് വെങ്‌സര്‍ക്കാര്‍, രാഹുല്‍ ദ്രാവിഡ്, കപില്‍ ദേവ്, ഗാംഗുലി എന്നിവരാണ് ഇതിന് മുന്‍പ് ലോര്‍ഡ്‌സില്‍ മണി മുഴക്കിയ ഇന്ത്യക്കാര്‍. 

മുന്‍ ഇംഗ്ലണ്‍ ഓള്‍ റൗണ്ടര്‍ ടെഡ് ടെക്‌സറ്റര്‍, അന്യ എന്നിവരാണ് ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടും നാലും ദിനങ്ങളില്‍ ബെല്ലടിക്കാരായി എത്തുന്നത്. അഞ്ചാം ദിനത്തില്‍ ലോര്‍ഡ്‌സില്‍ മണി മുഴക്കി കളിക്ക് തുടക്കം കുറിക്കുന്നത് ആരെന്ന് തീരുമാനമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ