കായികം

ധോനിയുടെ ഞെട്ടിക്കുന്ന ബൈക്ക് മ്യൂസിയം, എണ്ണിയെണ്ണി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ബൈക്കുകളോടുള്ള ധോനിയുടെ പ്രേമം പ്രശസ്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തിയത് മുതല്‍ ബൈക്കില്‍ പായുന്നതടക്കമുള്ള ധോനിയുടെ ബൈക്ക് കഥകള്‍ പലതും പുറത്തു വന്നിരുന്നു. ഇപ്പോള്‍ ധോനിയുടെ ബൈക്ക് ശേഖരമാണ് ആരാധകരെ വീണ്ടും അമ്പരപ്പിക്കുന്നത്. 

ഭാര്യ സാക്ഷിയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റേറ്റസിലൂടെ ധോനിയുടെ ബൈക്ക് മ്യൂസിയത്തിന്റെ ഫോട്ടോയിട്ട് ആരാധകരില്‍ വീണ്ടും ഞെട്ടലുണ്ടാക്കിയത്. നേരത്തെ, കോഹ് ലിയും സിവയും തമ്മിലുള്ള വീഡിയോ വന്നപ്പോഴായിരുന്നു പിന്നിലുള്ള ധോനിയുടെ ബൈക്ക് മ്യൂസിയം ആരാധകരെ ആദ്യം ഞെട്ടിച്ചത്. 

ഇപ്പോള്‍, ബൈക്കുകള്‍ മഹി ഏറെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് സാക്ഷി ആ ബൈക്ക് കളക്ഷന്‍ ആരാധകര്‍ക്ക് മുന്നില്‍ വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി