കായികം

അത് പൂജാരയുടെ തെറ്റ്, തെറ്റ് സമ്മതിക്കണം; പൂജാരയ്‌ക്കെതിരെ രഹാനെ

സമകാലിക മലയാളം ഡെസ്ക്

സ്വിങ് ചെയ്‌തെത്തുന്ന ആന്‍ഡേഴ്‌സന്റെ ബോളുകള്‍ക്ക് മുന്നില്‍ സന്ദര്‍ശകര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. എന്നാല്‍ സന്ദര്‍ശകരുടെ ബാറ്റിങ്ങിലെ പോരായ്മകളേക്കാള്‍ ആതിഥേയരുടെ ബൗളിങ് കരുത്താണ് ഇന്ത്യയെ തകര്‍ത്തതെന്നാണ് ഇന്ത്യന്‍ താരം അജങ്ക്യാ രഹാനെ പറയുന്നത്. 

107 റണ്‍സിന് ഇന്ത്യ തകര്‍ന്നടിഞ്ഞത് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ പോരായ്മ കൊണ്ടല്ല എന്ന പറഞ്ഞ രഹാനെ പക്ഷേ റണ്‍ഔട്ടായ പുജാരയ്ക്ക് ഒഴികഴിവുകളൊന്നും അനുവദിക്കുന്നില്ല. റണ്‍ഔട്ടായത് പൂജാരയുടെ തെറ്റാണെന്നാണ് രഹാനെ പറയുന്നത്. 

അത്തരമൊരു രീതിയില്‍ റണ്‍ ഔട്ട് ആയതില്‍ പൂജാര തന്നെ നിരാശനായിരിക്കും. തെറ്റ് സമ്മതിക്കണം. തെറ്റ് സമ്മതിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. എത്ര പെട്ടെന്ന് തെറ്റുകളില്‍ നിന്നും പാഠം പഠിക്കുന്നുവോ അത്രയും ഗുണം നമുക്കുണ്ടാകുമെന്നും  രഹാനെ പൂജാരയെ ചൂണ്ടി പറയുന്നു. 

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു പുജാര റണ്‍ഔട്ടാകുന്നത്. 24 പന്തില്‍ നിന്നും ഒരു റണ്‍സായിരുന്നു ആ സമയം പൂജാര സ്‌കോര്‍ ചെയ്തിരുന്നത്. ആന്‍ഡേഴ്‌സന്റെ ബോള്‍ പ്രതിരോധിച്ചിട്ട പൂജാര കോഹ് ലിയെ റണ്ണിനായി ക്ഷണിക്കുകയായിരുന്നു. എന്നാല്‍ പകുതിമുക്കാലോളം എത്തിയ പുജാര തിരികെ ഓടിയെങ്കിലും അപ്പോഴേക്കും കോഹ് ലി ക്രീസിലെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി