കായികം

കൈവിടരുത്, നമ്മുടെ ടീം ആണ്, നമ്മെ ഒന്നാമത് എത്തിച്ചവരാണ്; ആരാധകരെ ഓര്‍മപ്പെടുത്തി അമിതാഭ് ബച്ചനും രോഹിത്തും

സമകാലിക മലയാളം ഡെസ്ക്

107 റണ്‍സിന് ടീം തകര്‍ന്നടിഞ്ഞതില്‍ ആരാധകര്‍ നിരാശരാകും എന്നുറപ്പ്. ഈ നിരാശ ടീമിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതിലേക്കും ആരാധകരെ കൊണ്ടെത്തിക്കും. എന്നാല്‍ ഈ സമയം ടീമിനൊപ്പം നില്‍ക്കുകയാണ് വേണ്ടത് എന്ന് ആരാധകരെ ഓര്‍മിപ്പിക്കുകയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മയും ബോളിവുഡ് താരം അമിതാഭ് ബച്ചനും ഉള്‍പ്പെടെയുള്ളവര്‍. 

എഡ്ജ്ബാസ്റ്റണില്‍ 31 റണ്‍സ് മാത്രം അകലെ വെച്ച് പരാജയം സമ്മതിക്കേണ്ടി വന്നതിന് പിന്നാലെയാണ് ലോര്‍ഡ്‌സിലും ചീട്ടുകൊട്ടാരം പോലെ ഇന്ത്യ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിന്‍ ഒന്നാമത് എത്തിച്ച ടീം ഇതാണെന്ന് മറക്കരുത്. മുന്നോട്ടു പോക്ക് ദുഷ്‌കരമാകുമ്പോള്‍ പിന്തുണ നല്‍കുകയാണ് വേണ്ടത്. ഇത് നമ്മുടെ ടീം ആണെന്നും രോഹ്ത് ആരാധകരോട് പറയുന്നു. 

സമ്മിശ്ര പ്രതികരണമായിരുന്നു രോഹിത്തിന്റെ ട്വീറ്റിന് ലഭിച്ചത്. എന്നാല്‍ രോഹിത്ത് പറഞ്ഞതിനെ അനുകൂലിച്ച് ബിഗ് ബിയുമെത്തി. ഞാന്‍ നിങ്ങളോട് യോജിക്കുന്നു രോഹിത്, നമുക്കത് ചെയ്യാനാവും ഇന്ത്യാ എന്നായിരുന്നു അമിതാഭിന്റെ ട്വീറ്റ്. 

ലോര്‍ഡ്‌സിന്റെ ആദ്യ ദിനം മഴ കയ്യടക്കിയിരുന്നു. രണ്ടാം ദിനം മഴ ഇടയ്ക്കിടെ  എത്തിയതോടെ 35.2 ഓവര്‍ വരെ മാത്രമാണ് കളിക്കാനായത്. സ്വന്തം മണ്ണിന്റെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത ഇംഗ്ലണ്ട് പേസര്‍ ആന്‍ഡേഴ്‌സന്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് പിഴുതത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'