കായികം

ഇന്ത്യന്‍ ടീമിനുള്ള മെനുവില്‍ ബീഫ്; ഇന്ത്യന്‍ ടീമിലും ദേശദ്രോഹികളോ എന്ന് ഒരു വിഭാഗം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റിന്റെ കളിത്തൊട്ടിലിനെ പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍ നടക്കവെ ബീഫിന്റെ പേരില്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. 

ഇരു ടീമുകള്‍ക്കുമുള്ള ഉച്ചഭക്ഷണത്തിലെ വിഭവങ്ങളാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് ടീം അംഗങ്ങള്‍ക്കായി ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. അതില്‍ ബീഫും ഉള്‍പ്പെടുന്നു. ബിസിസിഐ ആയിരുന്നു ഇന്ത്യന്‍ ടീമിനുള്ള മെനു ട്വീറ്റ് ചെയ്തത്. 

ഗ്രില്‍ഡ് ചിക്കന്‍, ചിക്കന്‍ ടിക്ക കറി, പനീര്‍ ടിക്ക കറി, ദാല്‍, ചോക്കലേറ്റ് മൗസേ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ക്കിടയില്‍ ബ്രെയ്‌സ്ഡ് ബീഫ് പാസ്തയും ഇടംപിടിച്ചു. ഇതിനെതിരെയാണ് ചില ഇന്ത്യന്‍ ആരാധകര്‍ വാളോങ്ങുന്നത്. 

ഇന്ത്യന്‍ ടീമിനുള്ള മെനുവില്‍ ബീഫ് എന്തിനാണെന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ ബീഫിനെതിരെ വാളെടുക്കുന്നവര്‍ക്കെതിരേയും ഒരു വിഭാഗം ട്വിറ്ററില്‍ എത്തുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ദേശദ്രോഹികളോ എന്നാണ് ബീഫ് വിരുദ്ധരെ പരിഹസിച്ച് ചിലര്‍ ചോദിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു