കായികം

അഞ്ചടിച്ച് ബയേണ്‍, ഹാട്രിക്കുമായി ലവന്‍ഡോസ്‌ക്കി; കിരീട നേട്ടത്തോടെ ബാവേറിയന്‍സ് തുടങ്ങി

സമകാലിക മലയാളം ഡെസ്ക്


ഗോളടിച്ചുകൂട്ടി കിരീട നേട്ടത്തോടെ ജര്‍മ്മനിയിലെ സീസണിന് ബയേണ്‍ മ്യൂണിക്കിന്റെ തകര്‍പ്പന്‍ തുടക്കം. പുതിയ പരിശീലകനായി ചുമതലയേറ്റ നിക്കോ കോവാക്കിന് പ്രതീക്ഷ നല്‍കുന്നതാണ് ബയേണിന്റെ പ്രകടനം. ജര്‍മ്മന്‍ സൂപ്പര്‍ കപ്പ് മത്സരത്തില്‍ ഫ്രാങ്ക്ഫര്‍ടിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ കിരീടം സ്വന്തമാക്കി. ഹാട്രിക്ക് ഗോളുകളുമായി പോളണ്ട് സ്‌ട്രൈക്കറും സൂപ്പര്‍ താരവുമായ ലെവന്‍ഡോസ്‌കി ബയേണിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായി നിന്നു. 

21, 26, 54 മിനുട്ടുകളിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍. ബയേണ്‍ വിടുമെന്ന് അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ച അവസാനിപ്പിച്ച ലെവന്‍ഡോസ്‌കിക്ക് ഈ ഗോളുകള്‍ ആരാധകരുടെ സ്‌നേഹവും തിരികെ നല്‍കും. ലെവന്‍ഡോസ്‌കിയുടെ ബയേണിനായുള്ള ഒന്‍പതാം ഹാട്രിക്കായിരുന്നു ഇത്. ശേഷിച്ച രണ്ട് ഗോളുകള്‍ കിങ്‌സ്‌ലി കൊമാനും തിയാഗോ അല്‍ക്കന്താരയും വലയിലാക്കി. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഡി.എഫ്.എല്‍ സൂപ്പര്‍ കപ്പ് വിജയിക്കുന്ന ആദ്യ ടീമായി ബയേണ്‍ മാറി. മൊത്തം കിരീട നേട്ടം ഏഴിലെത്തിക്കാനും ബാവേറിയന്‍സിനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം