കായികം

കിരീടം പിടിച്ചെടുത്ത് ബാഴ്‌സ തുടങ്ങി, നായകനായി ഇറങ്ങി കിരീടങ്ങളുടെ രാജാവായി മെസി

സമകാലിക മലയാളം ഡെസ്ക്

മെസി നായകനായെത്തിയ കളി കിരീടം ചൂടി ആഘോഷമാക്കി ബാഴ്‌സലോണ. സ്പാനിഷ്‌ സൂപ്പര്‍കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക തറപറ്റിച്ചാണ് ബാഴ്‌സ പുതിയ സീസണ്‍ കിരീട നേട്ടത്തോടെ ആഘോഷിച്ചത്. 

ഒന്‍പതാം മിനിറ്റില്‍ തന്നെ പാബ്ലോ സരബിയയുടെ ഗോളിലൂടെ സെവിയ്യ ലീഡ് നേടിയെങ്കിലും പിക്വെ 42ാം മിനിറ്റില്‍ ബാഴ്‌സയെ ഒപ്പത്തിനൊപ്പം എത്തിക്കുകയും, 78ാം മിനിറ്റില്‍ ഡെംബലയുടെ ഗോളിലൂടെ കാറ്റാലന്‍സ് കിരീടം ഉറപ്പിക്കുകയുമായിരുന്നു. 

മെസിയുടെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തിരിച്ചെത്തിയപ്പോള്‍ പിക്വെയത് തിരിച്ചടിച്ച് ബാഴ്‌സയ്ക്ക് ജീവന്‍ നല്‍കുകയായിരുന്നു. ബാഴ്‌സ ജയം ഉറപ്പിച്ചിരിക്കെ പെനാല്‍റ്റിയുടെ രൂപത്തില്‍ സെവിയയ്ക്ക് ഒരു അവസരം കൂടി ലഭിച്ചൂ എങ്കിലും ടെര്‍ സ്റ്റഗന്‍ അത് തട്ടിയകറ്റി. 

ബാഴ്‌സ സൂപ്പര്‍കോപ്പ കിരീടം ചൂടിയതോടെ ബാഴ്‌സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ ചൂടുന്ന താരം എന്ന നേട്ടം കൂടി മെസി തന്റെ പേരിലാക്കി. ബാഴ്‌സയില്‍ ഇത് മെസിയുടെ 33ാം കിരീട നേട്ടമാണ്. ഇനിയെസ്റ്റയുടെ പേരിലുള്ള റെക്കോര്‍ഡാണ് മെസി ഇവിടെ മറികടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ