കായികം

ജനസംഖ്യ 4,000 മാത്രം, പക്ഷേ ക്രിസ്റ്റ്യാനോയുടെ ആരാധകരാല്‍ ആ ചെറുപട്ടണം തിങ്ങി നിറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ടുറിന് പുറത്ത്, വില്ലാര്‍ പെറോസ എന്ന ചെറു നഗരത്തില്‍ എല്ലാ വര്‍ഷവും യുവന്റ്‌സ് ബി ടീമുമായി യുവന്റ്‌സ് സൗഹൃദ മത്സരം കളിക്കും. ഇത്തവണ ക്രിസ്റ്റ്യാനോ യുവന്റ്‌സ് കുപ്പായത്തില്‍ ഇറങ്ങുന്നു എന്ന പ്രത്യേകത. 

അതോടെ ജനസംഖ്യ നാലായിരം മാത്രമുള്ള ചെറു പട്ടണത്തിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കളി കാണാന്‍ അവരുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കാണികള്‍ എത്തി. ക്രിസ്റ്റിയാനോയുടെ കളി കാണാന്‍ കൂടുതല്‍ പേര്‍ എത്തിയതോടെ നഗരം തിങ്ങി നിറഞ്ഞു. 

ക്രിസ്റ്റിയാനോ വിളികളുമായി റെസ്‌റ്റോറന്റുകളിലും നിരത്തുകളിലും ബാറിലുമെല്ലാം ആരധകര്‍ നിറഞ്ഞു. അവര്‍ക്കൊപ്പം മീഡിയയും.000 ആരാധകരാണ് നഗരത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി നടത്തിയ റാലിയില്‍ പങ്കെടുത്തത്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ക്രിസ്റ്റിയാനോയുടെ യുവന്റ്‌സ്, യുവന്റ്‌സിന്റെ ബി ടീമിനെ തോല്‍പ്പിച്ചത്. കളിക്കളത്തില്‍ ഇറങ്ങി എട്ടാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യാനോ യുവന്റ്‌സിലെ തന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. മറ്റൊരു ഗോളിനുള്ള അസിസ്റ്റും അഞ്ച് വട്ടം ബാലന്‍ ദി ഓര്‍ കൈകളിലേന്തിയ താരത്തിന്റെ ബൂട്ടില്‍ നിന്നും പിറന്നു.

യുവന്റ്‌സും-യുവന്റ്‌സ് ബി ടീമും തമ്മിലുള്ള മത്സരം കൗതുകകരം  കൂടിയാണ്. 72ാം മിനിറ്റില്‍ മത്സരം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. മത്സരത്തിനിടയില്‍ ആരധകര്‍ക്ക് ഗ്രൗണ്ടിലൂടെ ഓടന്‍ അവസരം നല്‍കുന്ന പരമ്പരാഗത രീതി ഇത്തവണയും പിന്തുടരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം