കായികം

പുറം വേദന മാറിയില്ലെങ്കിലും പ്രശ്‌നമില്ല, മൂന്നാം ടെസ്റ്റ് കളിക്കുമെന്ന് കോഹ് ലി

സമകാലിക മലയാളം ഡെസ്ക്

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര തോറ്റിടത്ത് നിന്നായിരുന്നു ഏകദിന, ട്വിന്റി20 പരമ്പരകള്‍ കോഹ് ലിയും സംഘവും സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും അതുപോലൊരു തിരിച്ചു വരവാണ് ഇന്ത്യന്‍ ടീമും ആരാധകരും ലക്ഷ്യം വയ്ക്കുന്നത്. 

പരമ്പര സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും അത് സമനിലയിലാക്കാന്‍ എങ്കിലും ശ്രമിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. മൂന്നാം ടെസ്റ്റ് നിര്‍ണായകമാണ് എന്നിരിക്കെ, പൂര്‍ണമായും ഫിറ്റ് അല്ലെങ്കില്‍ പോലും കളിക്കാന്‍ ഇറങ്ങുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി വ്യക്തമാക്കി കഴിഞ്ഞു. 

പുറം വേദനയാണ് കോഹ് ലിക്ക് മുന്നില്‍ വീണ്ടും വെല്ലുവിളിയായി എത്തുന്നത്. ഇതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ അവസാന സെഷനിലും,  നാലാം ദിനത്തിന്റെ തുടക്കത്തിലും കോഹ് ലി ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നില്ല.

മൂന്നാം ടെസ്റ്റിന് അഞ്ച് ദിവസത്തെ ഇടവേളയുണ്ട്. എല്ലാ അര്‍ഥത്തിലും പുത്തനുണര്‍വോടെ വരാന്‍ സാധിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസമെന്ന് കോഹ് ലി പറയുന്നു. കോഹ് ലിയുടെ പുറം വേദന ഇന്ത്യയ്ക്ക് വീണ്ടും തലവേദന തീര്‍ക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഭൂമ്രയുടേയും ഭുവനേളശ്വര്‍ കുമാറിന്റേയും അഭാവത്തിന് പുറമേ നായകനേയും കൂടി നഷ്ടപ്പെട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പരയിലേക്ക് തിരിച്ചു വരവ് അസാധ്യമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം