കായികം

ഫുട്‌ബോള്‍ ക്ലബിനോട് ബോള്‍ട്ടിന്റെ ഒരേയൊരു ഡിമാന്റ്, കാറിന്റെ നിറം ഇതാവണം

സമകാലിക മലയാളം ഡെസ്ക്

സ്പ്രിന്റില്‍ ഇതിഹാസം രചിച്ചതിന് ശേഷം ഫുട്‌ബോളിലാണ് ഇപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ശ്രദ്ധ. ഓസ്‌ട്രേലിയയിലെ സെന്‍ട്രല്‍ കോസ്റ്റ് മറിനു വേണ്ടി ബൂട്ടണിയുന്ന ബോള്‍ട്ട് പക്ഷേ ഒരാവശ്യം ക്ലബിന് മുന്നില്‍ വെച്ചു. 

ഇതിഹാസ താരമെന്ന പരിഗണനയൊന്നും തനിക്ക് വേണ്ട. മറ്റ് കളിക്കാരെ പോലെ തന്നെ തന്നേയും കണ്ടാല്‍ മതി. വിലകൂടിയ പ്രത്യേക ശീതളപാനിയങ്ങളോ, അംഗരക്ഷകരോ, ഡ്രൈവറോ ഒന്നും തനിക്ക് വേണ്ട. പകരം കറുത്ത കാര്‍ വേണം. 

കറുത്ത നിറത്തിലെ കാര്‍ തന്നെ തനിക്ക് അനുവദിക്കണം എന്ന് ക്ലബിനോട് ആവശ്യപ്പെടുകയായിരുന്നു ബോള്‍ട്ട്. താരത്തിന്റെ ആവശ്യം ക്ലബ് നിരസിച്ചതുമില്ല. എന്നാല്‍ വലിയ വിലയിലെ വമ്പന്‍ കാറും ബോള്‍ട്ട് ആവശ്യപ്പെട്ടില്ല. സ്‌പോര്‍ണര്‍സര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ഹ്യൂണ്ടായി കമ്പനി അനുവദിച്ച കാര്‍ ബോള്‍ട്ടിനായി ക്ലബ് വിട്ടുകൊടുത്തു.

2008ല്‍ ബെയ്ജിങ്ങില്‍ ഇരട്ട സ്വര്‍ണം നേടിയായിരുന്നു ട്രാക്കില്‍ ബോള്‍ട്ട് തന്റെ കുതിപ്പ് ആരംഭിച്ചത്. പിന്നെ ആറ് സ്വര്‍ണം കൂടി ഒളിംപിക്‌സില്‍ ബോള്‍ട്ട് വാരി. പതിനൊന്ന് വട്ടമാണ് ലോകത്തെ വേഗതയേറിയ ഓട്ടക്കാരനായി ബോള്‍ട്ട് മാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി