കായികം

റയലിന്റെ മറ്റൊരു സൂപ്പര്‍ താരം കൂടി ക്ലബ് വിടും, ഉറപ്പിച്ച് താരത്തിന്റെ ഏജന്റ്

സമകാലിക മലയാളം ഡെസ്ക്

പ്രായം മുപ്പത് പിന്നിട്ടതിന് ശേഷം ഫുട്‌ബോള്‍ ലോകത്ത് ആധിപത്യം സ്ഥാപിക്കുന്ന കളിക്കാര്‍ ചുരുക്കമാണ്. പക്ഷേ ചാമ്പ്യന്‍സ് ലീഗിലും ലോക കപ്പിലും ലൂക്കാ മോഡ്രിച്ച് നിറഞ്ഞാടുകയായിരുന്നു. എന്നാല്‍ താരം ഉടനെ ഇറ്റലിയിലേക്ക് പോകുമെന്ന് പറയുകയാണ് മോഡ്രിച്ചിന്റെ ഏജന്റ്. 

അധികം വൈകാതെ ലൂക്കാ മോഡ്രിച്ച് ഇറ്റലിയില്‍ കളിക്കുമെന്നാണ് മോഡ്രിച്ചിന്റെ ഏജന്റ് പറയുന്നതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡ്രിച്ചിന്റെ പ്രായത്തിലുള്ള ഭൂരിഭാഗം ക്രൊയേഷ്യക്കാര്‍ ഇറ്റലിയുടെ കളി കണ്ടാണ് വളര്‍ന്നത്. 

മോഡ്രിച്ചിനെ മറ്റൊരു ക്ലബ് റാഞ്ചാതിരിക്കാന്‍ വമ്പന്‍ റിലീസ് തുകയുമായിട്ടാണ് റയല്‍ താരവുമായി കരാര്‍ ഒപ്പിട്ടത് എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. മറ്റിയോ കൊവാസിച്ചിനെ ലോണിന് ചെല്‍സിക്ക് നല്‍കിയതിലൂടെ റയലിന് മധ്യനിരയില്‍ മോഡ്രിച്ചിന്റെ അഭാവം താങ്ങാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

സിരി എ വമ്പന്മാരായ ഇന്റര്‍ മിലാനുമായി മോഡ്രിച്ചിനെ ബന്ധപ്പെടുത്തി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. റയല്‍ വിട്ട് ഇന്റര്‍ മിലാന്‍ തന്നെയാകും മോഡ്രിച്ചിന്റെ മുന്നിലുള്ളതെന്നാണ് സൂചന. എന്നാല്‍ ഈ സീസണില്‍ മോഡ്രിച്ചിന്റെ ട്രാന്‍സ്ഫര്‍ നടക്കില്ലെന്ന് ഉറപ്പാണ്. സിരി എ ട്രാന്‍സ്ഫര്‍ വിന്‍ഡോ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി