കായികം

ഗോളുകളുടെ എണ്ണം ആറായിരത്തിലെത്തിച്ച് ബാഴ്‌സലോണ; പിറന്നത് മെസിയുടെ ബൂട്ടില്‍ നിന്നുതന്നെ

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലാ ലിഗയില്‍ സീസണിന് വിജയത്തോടെ തുടക്കമിട്ട ബാഴ്‌സലോണ ആദ്യ മത്സരത്തില്‍ ഒരു നേട്ടവും സ്വന്തമാക്കി. ലാ ലിഗയില്‍ 6000 ഗോളുകളെന്ന നേട്ടമാണ് ബാഴ്‌സലോണ കുറിച്ചത്. ആലാവസിനെതിരായ ആദ്യ പോരാട്ടത്തില്‍ 3-0ത്തിനാണ് ബാഴ്‌സലോണ വിജയിച്ചത്. ബാഴ്‌സലോണയുടെ ആറായിരാമത്തെ ഗോള്‍ നേടാന്‍ നിയോഗം നായകന്‍ കൂടിയായ ലയണല്‍ മെസിക്കായിരുന്നു. 64ാം മിനുട്ടില്‍ ഫ്രീകിക്കിലൂടെ വല ചലിപ്പിച്ചാണ് മെസി ബാഴ്‌സയ്ക്ക് ലീഡൊരുക്കിയത്. ഒപ്പം 6000 എന്ന ചരിത്ര നേട്ടത്തിലേക്കും ടീമിനെ എത്തിച്ചത്. 

2801 മത്സരങ്ങളില്‍ നിന്നാണ് 6000 ഗോള്‍ എന്ന നേട്ടത്തില്‍ ബാഴ്‌സലോണ എത്തിയത്. ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് മാത്രമാണ് 6000 ഗോള്‍ തികച്ച മറ്റൊരു ടീം. 2800 മത്സരങ്ങളില്‍ നിന്ന് 6041 ഗോളുകളാണ് റയല്‍ മാഡ്രിഡ് നേടിയത്. 2009ല്‍ ബാഴ്‌സലോണ 5000 ഗോള്‍ തികച്ചപ്പോഴും ഗോള്‍ നേടിയത് മെസി തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ