കായികം

സഹാനുഭൂതിക്ക് അതിരുകളില്ല, കേരളത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച്  പാക്‌ ക്രിക്കറ്റ് താരം

സമകാലിക മലയാളം ഡെസ്ക്

പ്രളയത്തിന്റെ ദുരിതം പേറുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്ന് പാക് ക്രിക്കറ്റ് താരം ഹസന്‍ അലി. കേരളത്തിന് പിന്തുണ നേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതികരണം വരുന്നതിന് ഇടയിലാണ് പാക് ക്രിക്കറ്റ് താരവും സഹായഹസ്തവുമായി മുന്നോട്ടെത്തുന്നത്. 

കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം എന്റെ പ്രാര്‍ഥനയുണ്ട്. നമ്മുടെ പിന്തുണ നമുക്ക് അവരെ അറിയിക്കാം. സഹാനുഭൂതിക്ക് അതിര്‍വരമ്പുകളില്ല. പാക്കിസ്ഥാനില്‍ നിന്നും പ്രാര്‍ഥനകള്‍ എന്ന് ഹസന്‍ അലി തന്റെ ട്വിറ്ററില്‍ കുറിക്കുന്നു. 

കേരളത്തിന് പിന്തുണയര്‍പ്പിച്ചെത്തിയ ഹസന്‍ അലിക്ക് മലയാളികള്‍ സമൂഹമാധ്യമങ്ങളിലൂടെ നന്ദി പറയുന്നുമുണ്ട്. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും കേരളത്തിനൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി മുന്നോട്ടു വന്നിരുന്നു. മനുഷ്യത്വത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല എന്നായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. 

ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആപത്ഘട്ടത്തില്‍ തങ്ങളുടെ പിന്തുണ അറിയിച്ച് ഫുട്‌ബോള്‍ ക്ലബുകളായ ബാഴ്‌സ, ലിവര്‍പൂള്‍, റോമ എന്നിവരും മുന്നോട്ടു വന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എത്തിച്ച് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായിരുന്നു ആരാധകരോട് ക്ലബുകള്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍