കായികം

എതിരാളി ആയിട്ടും അവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു, റയല്‍ വിട്ടതിനുള്ള കാരണങ്ങളില്‍ അതുമുണ്ടെന്ന് ക്രിസ്റ്റിയാനോ

സമകാലിക മലയാളം ഡെസ്ക്

2018, ഏപ്രില്‍ മൂന്നിന് യുവന്റ്‌സ് സ്റ്റേഡിയം ആ നിമിഷം ഇളകി മറിഞ്ഞിരുന്നു. റയലും യുവന്റ്‌സും തമ്മിലായിരുന്നു പോര്. പക്ഷേ ക്രിസ്റ്റ്യാനോയുടെ ആ അത്ഭുത സ്‌ട്രൈക്ക് കണ്ട് കയ്യടിക്കാതിരിക്കാന്‍ യുവന്റ്‌സിന്റെ ആരാധകര്‍ക്കും സാധിക്കുമായിരുന്നില്ല. മാസങ്ങള്‍ക്കിപ്പുറം ക്രിസ്റ്റ്യാനോ വെളിപ്പെടുത്തുന്നു. യുവന്റ്‌സിലേക്ക് ഞാന്‍ ചേക്കേറിയതിന് പിന്നിലെ ഒരു കാരണം ഇതാണ്...

എതിര്‍ ടീമിലെ കളിക്കാരനായിട്ടും എന്റെ ഗോളിന് എഴുന്നേറ്റ് നിന്ന് അവര്‍ കയ്യടിച്ചു. അത് എന്നെ അത്ഭുതപ്പെടുത്തി. യുവന്റ്‌സ് ആരാധകരുടെ ഈ മനോഭാവമാണ് എന്നെ ഇവിടേക്ക് എത്തിച്ചതെന്ന് ക്രിസ്റ്റിയാനോ പറയുന്നു. 

ആ ഗോളടിച്ചതിന് ശേഷം സ്റ്റാന്‍ഡിങ് ഒവേഷനായിരുന്നു യുവന്റ്‌സിലെ കാണികള്‍ എനിക്ക് തന്നത്. തന്റെ കരിയറിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്. ചെറിയ കാര്യങ്ങളാണ് എങ്കിലും അവസാനം ആകുമ്പോള്‍ അതിന് വലിയ സ്വാധീനം ചെലുത്താനാകും എന്നും ക്രിസ്റ്റിയാനോ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്