കായികം

എനിക്ക് അഫ്രീദിയെ പോലെ ബൗള്‍ ചെയ്യണം, സ്മിത്ത് തിരിച്ചെത്തുന്നത് രണ്ടും കല്‍പ്പിച്ച്‌

സമകാലിക മലയാളം ഡെസ്ക്

അഫ്രീദിയെ പോലെ ബോള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന സ്മിത്താണ് ഓള്‍ റൗണ്ടര്‍ മികവിലേക്ക് ഉയരാനുള്ള തന്റെ ലക്ഷ്യത്തെ കുറിച്ച് പറയുന്നത്. 

കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് സ്മിത്ത് ഇപ്പോള്‍ കളിക്കുന്നത്. ബാര്‍ബഡോസ് ട്രൈഡെന്റ്‌സിന് വേണ്ടി കളത്തിലിറങ്ങിയ സ്മിത്ത് 44 ബോളില്‍ നിന്നും 63 റണ്‍സ് അടിച്ചെടുത്തതിന് പുറമെ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് ഓവറില്‍ 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

എന്റെ ബൗളിങ്ങില്‍ ചില മാറ്റങ്ങള്‍ ഞാന്‍ കൊണ്ടുവന്നു. ഷാഹിദ് അഫ്രീദിയുടെ ബൗളിങ് ആക്ഷനും തന്ത്രങ്ങളുമാണ് ഞാന്‍ ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് അത് ഫലം കണ്ടുവെന്ന് സ്മിത്ത് പറയുന്നു. ക്രിക്കറ്റ് ലോകത്തെ മികച്ച ബാറ്റ്‌സമാന്‍ എന്ന പേരിലേക്ക് വളരുന്നതിന് മുന്‍പ്, ലെഗ് സ്പിന്നറായിട്ടായിരുന്നു സ്മിത്ത് തന്റെ കരിയര്‍ ആരംഭിച്ചത്. 

ഒരു രക്ഷയുമില്ലാത്ത ലെഗ് സ്പിന്നാണ് അഫ്രീദിയുടേത്. എന്റെ ബൗളിങ് ആക്ഷന്‍ കൊണ്ട് സ്‌ട്രൈക്ക് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് ബോധ്യമായി. അതിനാലാണ് മാറ്റത്തിന് മുതിര്‍ന്നത്. എന്നാല്‍ കൂടുതല്‍ ബൗള്‍ ചെയ്യേണ്ടി വരില്ലാ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മിത്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'